in

ഇന്ത്യൻ വനിതകൾക്ക് നിലനിൽപ്പിന്റെ പോരാട്ടം, പരാജയപ്പെട്ടാൽ ഇനി കളിച്ചിട്ട് കാര്യമില്ല

india womens

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ നിഷ്പ്രഭരായിപ്പോയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് അടുത്ത മത്സരത്തിൽ ജയിച്ചേ പറ്റൂ. ഇന്നത്തെ മത്സരത്തിൽ ജയിക്കാൻ കഴിയില്ലെങ്കിൽ സീരീസിലെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കും

ഇന്ത്യൻ വനിതകളുടെ പ്രകടനം കുറച്ചൊന്നുമല്ല ആരാധകരെ നിരാശപ്പെടുത്തുന്നത്. അടുത്തവർഷം ആദ്യം ന്യൂസിലൻഡിൽ വച്ച് വനിതാ ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിനെതിരെ ഇങ്ങനെ ദയനീയമായി തകരുന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ താരങ്ങൾ നിരവധി പന്തുകൾ പാഴാക്കുന്നുവെന്ന്ആണ് പരക്കെ ഉയർന്ന ആക്ഷേപം കഴിഞ്ഞ മത്സരത്തിൽ എട്ട് വിക്കറ്റ് ബാക്കിനിൽക്കെ ആയിരുന്നു ഇംഗ്ലീഷ് ഇന്ത്യൻ വനിതകൾ ഇന്ത്യൻ വനിതകൾക്കെതിരെ ആധികാരിക വിജയം നേടിയത്

പേസ് പിച്ചിൽ ഇന്ത്യൻ ബോളർമാർക്ക് കാര്യമായി തിളങ്ങാൻ കഴിയുന്നില്ല എന്നത് വേദനിപ്പിക്കുന്ന ഒരു വസ്തുതയായി അവശേഷിക്കുകയാണ്. സീം പിച്ചിലും മൂന്നു സ്പിന്നർമാരുമായി ഇറങ്ങി ഇംഗ്ലണ്ട് ഇന്ത്യയെ വെല്ലുവിളിക്കുകയാണ്.

അടുത്ത മത്സരത്തിൽ കൂടി പരാജയപ്പെട്ട ഇന്ത്യ ഇനി എന്തെങ്കിലുംപ്രതീക്ഷിച്ചിട്ട് കാര്യമൊന്നുമില്ല.

ഇന്ത്യൻ സൂപ്പർ ലീഗ്- പുതിയൊരു പതിപ്പു കൂടി വരുന്നു

മരണ ഗ്രൂപ്പിലെ പോരാളികളെല്ലാം പാതിയെത്തും മുമ്പേ പിടഞ്ഞു വീണ അൽഭുത യൂറോ