in ,

അസൂറികളുടെ തുർക്കിഷ് കൊലവിളിയോടെ അരങ്ങും അങ്കത്തട്ടും ഉണർന്നു

https://aaveshamclub.com/tag/euro-cup/
Italy 3-0 win over Turkey (EURO2020)

യൂറോ 2020 ക്കു ഔദ്യോഗികമായി തുടക്കമായി. വർണശബളമായ ഉത്‌ഘാടന ചടങ്ങിന് ശേഷം റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ആദ്യ മണി മുഴങ്ങുമ്പോൾ യൂറോപ്പിലെ ആക്രമണ ഫുട്‍ബോളിനെ നെഞ്ചേറ്റി ആരാധക വൃദ്ധവും ഉറക്കമൊഴിഞ്ഞു തയ്യാറായിരുന്നു.

യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ പയറ്റി തെളിഞ്ഞ ഒരു പറ്റം താരങ്ങളുമായാണ് തുർക്കിയുടെ രംഗപ്രവേശം.ഹക്കിം ചലനോളു,സോയെൻച്ചു,യിൽമാസ്,യാസിസി എന്നിങ്ങനെ ആക്രമത്തിലും പ്രതിരോധത്തിലും പ്രതിഭാധനരുടെ ഒരു നിരതന്നെ തുർക്കിക്ക് തുണയായുണ്ട്.

മറുവശത്തു ഇറ്റലിയുടെ കരുത്തു യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങുന്ന ഒരുപിടി താരങ്ങളാണ്. ഇറ്റാലിയൻ സിരി എ ക്ലബ് ആയ ലാസിയോയുടെ വെടിക്കെട്ടു സ്‌ട്രൈക്കർ സിറോ ഇമ്മൊബിലും നാപോളിയുടെ മിന്നും താരം ഇൻസൈനും അണിനിരന്ന മുന്നേറ്റ നിര അക്രമ വിസ്ഫോടങ്ങൾ തീർക്കുന്ന കാഴ്ചയാണ് കളിക്കളത്തിൽ കാണാനായത്.

ആദ്യ പകുതിയിൽ ചില്ലയ്നിയുടെ ഗോളെന്നുറച്ച ഹെഡ്‍ർ ടർക്കിഷ് ഗോളി തട്ടിയകറ്റിയത് ഇറ്റലി ആരാധകർക്ക് ഒരൽപ്പം നിരാശ സമ്മാനിച്ചു. ഇമ്മൊബീലിന്റെ സുന്ദര നീക്കത്തിനൊടുവിൽ മറിച്ചു നൽകിയ പന്തു ഇൻസൈൻ ഗോൾ വലക്കു പുറത്തേക്ക് പായിച്ചതും മറ്റൊരു നിരാശയായി.

ആദ്യ പകുതിയിൽ ഇറ്റാലിയൻ മുന്നേറ്റങ്ങളെ പിടിച്ചു കെട്ടിയെങ്കിലും രണ്ടാം പകുതിയുടെ 53ആo മിനുട്ടിൽ തന്നെ ഡെമിറാളിന്റെ ഓൺ ഗോളിൽ നിന്നും ഇറ്റലി ലീഡ് എടുത്തു.തുടർന്ന് ഇറ്റലിയുടെ ആക്രമ നിര തുർക്കിയുടെ പ്രതിരോധ നിരയെ കീറി മുറിക്കുന്ന കാഴ്ചയാണ് കാണാനായത്.

https://youtu.be/RPbq-JgbtZw

ഇമ്മൊബിൽ ഇൻസൈൻ എന്നിവർ ഇറ്റലിക്കായി ടർക്കിഷ് ഗോൾ വല തുളയ്ക്കുന്ന മനോഹര ദൃശ്യങ്ങൾക്ക് ഒളിബിക്ക് സ്റ്റേഡിയം സാക്ഷിയായി. ഇറ്റലിക്കായി തന്റെ 14ആo ഗോൾ ആണ് ഇമ്മൊബിൽ കണ്ടെത്തുന്നത്. ആദ്യമായി ഇറ്റലി യൂറോകപ്പിൽ മൂന്ന് ഗോൾ എതിരാളികളുടെ പോസ്റ്റിൽ അടിച്ചു കയറ്റുന്ന അസുലഭ മുഹൂർത്തത്തിനും റോമിലെ ഒളിമ്പിക് സ്റ്റേഡിയം സാക്ഷിയായി.

ഭൂതകാല പ്രൗഢി തിരിച്ചു പിടിക്കാൻ ബൂട്ട് കെട്ടിയ ഇറ്റാലിയൻ നിരക്ക് പ്രതീക്ഷ നൽകുന്ന വിജയം തന്നെ ആയിരുന്നു തുർക്കിക്കെതിരെയുള്ള പ്രകടനം. റോബർട്ടോ മാഞ്ചിനിക്കും സംഘത്തിനും ഇനി സധൈര്യം വെയ്ൽസിനെയും സ്വിറ്റ്സർലാന്റ്നെയും നേരിടാo.കോവിഡ് പ്രതിസന്ധി സൃഷ്ഠിച്ച ആഘാതത്തിൽ നിന്നും കരകയറുന്ന ഇറ്റാലിയൻ ജനതയ്ക്ക് പ്രതീക്ഷ നൽകുന്ന പ്രകടനം ആയിരുന്നു ഇന്നത്തെ പ്രകടനം.
പ്രതീക്ഷാനിർഭരമായ ആരാധകർക്ക് എന്നും നെഞ്ചേറ്റാൻ പറ്റുന്ന ഒരു പ്രകടനം ആയിരുന്നു.

Kerala Blasters FC (Twitter)

എല്ലാ വിദേശ കളിക്കാരും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

കണ്ണു നിറയുന്ന സെലക്ഷൻ ചേതൻ സക്കറിയ