in , ,

LOVELOVE CryCry OMGOMG LOLLOL

ബ്ലാസ്റ്റേഴ്സിനെ ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കിയത് ആരാധകരാണ് – വിക്ടർ മോംഗിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ പിന്തുണയും സ്നേഹവുമാണ് തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയെ മാറ്റിയത് എന്നും 29-കാരനായ സ്പാനിഷ് ഡിഫെൻഡർ കൂട്ടിച്ചേർത്തു

ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബ്‌ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയാണെന്ന് ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശതാരം വിക്ടർ മോംഗിൽ. ATK എഫ്.സിക്കൊപ്പം തന്റെ ആദ്യ ISL സീസണിൽ കിരീടം ചൂടിയ വിക്ടർ മോംഗിൽ കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്.സിക്ക് വേണ്ടിയാണ് കുപ്പായമണിഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ പിന്തുണയും സ്നേഹവുമാണ് തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയെ മാറ്റിയത് എന്നും 29-കാരനായ സ്പാനിഷ് ഡിഫെൻഡർ കൂട്ടിച്ചേർത്തു.

“ATK എഫ്‌.സിയും ഒഡീഷ എഫ്‌.സിയും പോലുള്ള ചില മികച്ച ISL ക്ലബ്ബുകൾക്കായി കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി, പക്ഷേ എന്റെ ഇപ്പോഴത്തെ ഈ നീക്കം മികച്ചതായിരുന്നു, കാരണം എന്നെ സംബന്ധിച്ചിടത്തോളം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബാണ്.”

“അതിന്റെ പ്രധാന കാരണം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ പിന്തുണയും സ്നേഹവുമാണ്.” – കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സിയുടെ ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റാർ സ്പോട്ട്‌ലൈറ്റ് വിത്ത് ഖുറി ഇറാനി എന്ന ലൈവ് ഷോയിലാണ് വിക്ടർ മോംഗിൽ ഈ കാര്യങ്ങൾ പറഞ്ഞത്.

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം ഇതാണോ? ISL-ലേക്ക് അവൻ വരുന്നു..

ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ഇവാൻ കൂടി