in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

യൂറോപ്യൻ നാഷണൽ ലീഗിന്റെ കളി പറയാൻ ഇവാൻ ആശാനും..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രിയപ്പെട്ട പരിശീലകന്മാരിൽ ഒരാളാണ് ഇവാൻ വുകമനോവിച്. ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ശേഷം നിലനിർത്തിയ ആദ്യ പരിശീലകനും അദ്ദേഹമാണ്.ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയപ്പെട്ട ഇവാൻ ആശാനേ സംബന്ധിച്ച ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. എന്താണ് ആ വാർത്ത എന്ന് നമുക്ക് പരിശോധിക്കാം. യൂറോപ്യൻ നേഷൻസ് കപ്പിൽ കമന്ററി പറയനാണ് അദ്ദേഹം എത്തുന്നത്.

അതെ ലൂണക്കും ഡയസിനും അൽവരോക്കും തന്ത്രം ഓതിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയപ്പെട്ട ആശാൻ ഇനി റൊണാൾഡോയുടെയും ഡി ബ്രയുനിന്റെയും കളി അഴക് വർണിക്കും. നിലവിൽ 2025 വരെ ഇവാൻ വുകമനോവിചിന് ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ട്.ഓഗസ്റ്റിൽ ഡ്യുറണ്ട് കപ്പോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസൺ ആരംഭിക്കുക.

ആറു വർഷങ്ങൾക് ശേഷം ബ്ലാസ്റ്റേഴ്സിനെ ഫൈനലിലേക്ക് എത്തിച്ച പരിശീലകനാണ് അദ്ദേഹം. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കുറവ് ഗോൾ വഴങ്ങിയത്, ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ അങ്ങനെ ഒട്ടേറെ ക്ലബ് റെക്കോർഡുകൾ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സിൽ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. ഫൈനലിൽ ഹൈദരാബാദ് എഫ് സി ക്ക്‌ മുന്നിൽ വീണത് മാത്രം ഏക കറയായി.

ഐ ലീഗ് താരങ്ങളെ ടീമിലെടുക്കുന്നില്ല എന്നാ വിമർശനത്തിനെതിരെ ശക്തമായി പ്രതികരിച്ചു ഇന്ത്യൻ പരിശീലകൻ ..

ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു വിദേശ ഡിഫെൻസീവ് മിഡ് ഫീൽഡർ എത്തുന്നു..