in

ഐ ലീഗ് താരങ്ങളെ ടീമിലെടുക്കുന്നില്ല എന്നാ വിമർശനത്തിനെതിരെ ശക്തമായി പ്രതികരിച്ചു ഇന്ത്യൻ പരിശീലകൻ ..

ഐ ലീഗ് താരങ്ങളെ ടീമിലെടുക്കുന്നില്ല എന്നാ വിമർശനത്തിനെതിരെ ശക്തമായി പ്രതികരിച്ചു ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്.ഗോൾ. കോമിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

Igor Stimac on Indian Football

ഐ ലീഗ് താരങ്ങളെ ടീമിലെടുക്കുന്നില്ല എന്നാ വിമർശനത്തിനെതിരെ ശക്തമായി പ്രതികരിച്ചു ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്.ഗോൾ. കോമിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യൻ ദേശിയ ടീമിലേക്ക് ഏറ്റവും മികച്ച താരങ്ങളെ തനിക്ക് തെരെഞ്ഞെടുക്കാൻ കഴിയു.ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന ഇന്ത്യൻ താരങ്ങളാണ് നിലവിൽ ഏറ്റവും മികച്ചത്.അടുത്ത തലത്തിലേക്ക് കൊണ്ട് പോകുന്ന താരങ്ങളെയാണ് തനിക്ക് ആവശ്യമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഒട്ടേറെ പേർ ഐ ലീഗിൽ നിന്ന് താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് എടുക്കാത്തതിന് പറ്റി പ്രതികരിച്ചു രംഗത്ത് വന്നിരുന്നു. മുൻ ഗോകുലം കേരള പരിശീലകൻ കഴിഞ്ഞ മാസം എഫ്‌സി കപ്പിൽ എ ടി കെ മോഹൻ ബഗാനെ തോൽപിച്ചതിന് ശേഷം അദ്ദേഹം ഐ ലീഗ് താരങ്ങളോട് ഇന്ത്യൻ പരിശീലകൻ വേർ തിരവാണെന്നുള്ള രീതിയിൽ പ്രതികരിച്ചിരുന്നു.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌.

അവർ അന്ന് എട്ടു ദേശിയ ടീം താരങ്ങളുമായിയാണ് കളിച്ചത്. എന്നിട്ടും ഞങ്ങൾ അവരെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ചു. അത് കൊണ്ട് തന്നെ ഐ ലീഗ് കളിക്കുന്നവരും ദേശീയ ടീമിൽ കളിക്കാൻ യോഗ്യരാണെന്ന് താൻ വിശ്വസിക്കുന്നവനായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രസ്താവന.

ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ..

യൂറോപ്യൻ നാഷണൽ ലീഗിന്റെ കളി പറയാൻ ഇവാൻ ആശാനും..