വളരെ മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ ആരംഭിച്ചത്. എന്നാൽ നിലവിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. പരിക്കുകൾ ഒരുപാട് ടീമിനെ പിന്നോട്ട് വലിക്കുന്നുണ്ട്. തുടർച്ചയായി നാല് കളികൾ ടീം തോൽവി രുചിച്ചു കഴിഞ്ഞു.
കൊച്ചിയിൽ തോൽവി രുചിച്ച ശേഷം ടീമിനെതിരെ ആരാധകർ തിരിയുന്ന കാഴ്ചയും കണ്ടു. എല്ലാത്തിനും ക്ഷമ ചോദിച്ചു കൊണ്ട് ആശാൻ മത്സരം ശേഷം രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രതികരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
കളത്തിൽ ആരാണെന്ന് തെളിയിക്കുകയാണ് തങ്ങൾ ചെയ്യേണ്ടത്. ആരാധകർക്ക് വേണ്ടി തങ്ങൾ പോയിന്റ് സ്വന്തമാക്കും. തങ്ങൾക്ക് വേണ്ടിയും.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഇന്ന് ചെന്നൈയിൻ എഫ് സി ക്കെതിരെയാണ്.