in

LOVELOVE LOLLOL

പേപ്രക്ക് പൂർണ പിന്തുണയുമായി ഇവാൻ ആശാൻ, ആശാൻ പറയുന്നത് ഇങ്ങനെ..

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അത്ര മികച്ച പ്രകടനമല്ല പേപ്ര പുറത്ത് എടുക്കുന്നത്.ഇത് വരെ ഒരു ഗോളോ അസ്സിറ്റൊ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.ഈ ഒരു കാരണത്താൽ അദ്ദേഹത്തിന്റെ പ്രകടനത്തിൽ ആരാധകർ അത്ര തൃപ്തരല്ല. പക്ഷെ ഇവാൻ ആശാൻ പേപ്രക്ക് പൂർണ പിന്തുണ നൽകുകയാണ്.

ചെന്നൈയിൻ എഫ് സി ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്താണ് ഇവാൻ വുകമനോവിച് എന്നാ പരിശീലകൻ പേപ്രയിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

പേപ്ര മികച്ച താരമാണ്.ഫിസിക്കല്ലി സ്ട്രോങ്ങാണ് അദ്ദേഹം.അദ്ദേഹത്തിന്റെ ബോൾ ഹോൾഡ് ചെയ്യാൻ സാധിക്കുന്നുണ്ട്.അദ്ദേഹം ഒള്ളത് കൊണ്ടാണ് മറ്റു താരങ്ങൾക്ക് മികവിലേക്ക് ഉയരാൻ സാധിക്കുന്നത്.ടീമിന് എക്സ്ട്രായാണ് അദ്ദേഹം നൽകുന്നത് എന്നും ഇവാൻ ആശാൻ കൂട്ടിച്ചേർത്തു

പെപ്രക്ക് ഇനിയുള്ള മത്സരങ്ങളിൽ ഇവാൻ അവസരം കൊടുക്കുമോ

അവർക്ക് മുന്നിൽ ഗോൾ അടിച്ചു താൻ ആഘോഷിക്കും, വെല്ലുവിളിയുമായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം..