in , ,

LOVELOVE CryCry LOLLOL

ഹോർമിപാമിനെയും പൂട്ടിയും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തിനെപ്പറ്റി പ്രതികരിച്ചു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

കേരള ബ്ലാസ്റ്റേഴ്‌സ് യുവ ഡിഫെൻഡർ ഹോർമിപാമിനെയും മധ്യനിര താരം പൂട്ടിയയും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തിനെപ്പറ്റി പ്രതികരിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

Hormipam Ruivah kbfc

കേരള ബ്ലാസ്റ്റേഴ്‌സ് യുവ ഡിഫെൻഡർ ഹോർമിപാമിനെയും മധ്യനിര താരം പൂട്ടിയയും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തിനെപ്പറ്റി പ്രതികരിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

നാളെ നടക്കാനിരിക്കുന്ന എഫ് സി ഗോവ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൻ മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫ്രൻസിലാണ് ഇവാൻ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ തെരെഞ്ഞെടുക്കുന്നത് ഇന്ത്യയുടെ ടെക്നിക്കൽ സൈഡ് ആണ്. പൂട്ടിയയുടെ ഹോർമിയുടെയും മികച്ച പ്രകടനത്തിൽ ഞങ്ങൾ സന്തോഷവന്മാരാണ്. ഞങ്ങളുടെ മറ്റ് ചില താരങ്ങൾ ടീമിലേക്ക് തെരെഞ്ഞെടുത്തിട്ടുണ്ട്. ഫുട്ബോൾ ഇങ്ങനെയാണ് എന്നും ഇവാൻ കൂട്ടിച്ചേർത്തു.

Watch Pre-Match Press Conference – FC Goa vs Kerala Blasters:

ഈ സീസണിലാണ് ഹോർമിപാമ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി പത്തു മത്സരങ്ങളിൽ പന്ത് തട്ടിയ ഈ യുവ പ്രതിരോധ നിര താരം ഇത് വരെ ഒരു കാർഡ് പോലും നേടിയിട്ടില്ല എന്നത് പ്രശംസനിയമായ കാര്യമാണ്.

2020 ൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ പൂട്ടിയ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 30 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നാല് അസ്സിസ്റ്റും സ്വന്തമാക്കിട്ടിട്ടുണ്ട്.

സഹൽ അബ്ദുൽ സമദ്, പ്രഭുസുഭൻ ഗിൽ,ജീക്സൺ സിംഗ് എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഈ മാസം 23 ന്ന് ബഹ്‌റൈൻ എതിരെ നടക്കാൻ ഇരിക്കുന്ന സൗഹൃദ മത്സരത്തിലേക്കുള്ള സാധ്യത ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സീസണ് സഹലിന്റെ കരിയറിലെ വഴിതിരിവ്…

ഹൈദരാബാദ് എഫ് സി മുംബൈ സിറ്റി എഫ് സി മത്സരം നിശ്ചയിച്ചത് പോലെ തന്നെ ആരംഭിക്കും…