in , ,

AngryAngry LOVELOVE OMGOMG LOLLOL CryCry

ഹൈദരാബാദ് എഫ് സി മുംബൈ സിറ്റി എഫ് സി മത്സരം നിശ്ചയിച്ചത് പോലെ തന്നെ ആരംഭിക്കും…

ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ് സി മുംബൈ സിറ്റി എഫ് സി മത്സരം മുമ്പേ നിശ്ചയിച്ചത് പോലെ തന്നെ ആരംഭിക്കും. ഒരുപാട് അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്.

ഹൈദരാബാദ് എഫ് സി യിൽ പടർന്നു പിടിച്ച കോവിഡ് കാരണം ഇന്നത്തെ മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് ഉച്ചക്ക് 2:30 ക്ക് ചേർന്ന യോഗത്തിൽ മത്സരം മുന്നേ ക്രമീകരിച്ചത് പോലെതന്നെ നടത്താൻ തീരുമാനിക്കുക്കായായിരുന്നു.

മുംബൈ ഹൈദരാബാദ് മത്സരം മുംബൈയുടെ ഭാവി നിർണയിക്കുന്ന ഒന്നാണ്.മത്സരത്തിൽ മുംബൈ തോൽവി രുചിച്ചാൽ മുംബൈയുടെ സെമി സാധ്യതകൾ അവസാനിക്കുകയും കേരള ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് പ്രവേശിക്കുകയും ചെയ്യും.

മറിച്ചു മുംബൈ ഹൈദരാബാദിനേ തോല്പിക്കുകയും ഗോവ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ജയിക്കുകയും ചെയ്താൽ മുംബൈ സെമിയിലേക്ക് മുന്നേറും.നിലവിൽ 19 മത്സരങ്ങളിൽ 31 പോയിന്റുമായി മുംബൈ സിറ്റി ലീഗിൽ നാലാം സ്ഥാനത്താണ്. മുംബൈ സിറ്റി എഫ് സി യുടെ അവസാന മത്സരം ഇന്ന് ഹൈദരാബാദിനെതിരെയാണ്.

ഹോർമിപാമിനെയും പൂട്ടിയും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തിനെപ്പറ്റി പ്രതികരിച്ചു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ബിജോയിക്ക് അപ്രതീക്ഷിത സമ്മാനവുമായി ഇവാൻ..