കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് വീണ്ടും വിലക്ക്. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ ഇവാൻ വിലക്കായിരുന്നു. കഴിഞ്ഞ കൊല്ലം ബാംഗ്ലൂർ എഫ് സി മത്സരത്തിന് ശേഷം ഇവാൻ കളിക്കാരെ തിരകെ വിളിച്ചതിന് വിലക്ക് നേരിട്ടിരുന്നു. ഈ ഒരു കലിപ്പ് aiff ന്ന് ഇപ്പോഴും ഇവാനോട് ഉണ്ടെന്നാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
ഒരൊറ്റ മത്സരത്തിലേക്കാണ് നിലവിൽ ഇവാൻ വിലക്ക്.50000 രൂപ പിഴയും അദ്ദേഹം നൽകണം.റഫറിമാർക്കെതിരെ പ്രതികരിച്ചതാണ് കാരണം. Aiff അച്ചടക്ക സമിതിയാണ് ഈ പിഴ ശിക്ഷ വിധിച്ചത്.
14 ന്ന് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. നിലവിൽ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.9 കളികളിൽ നിന്ന് 17 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.