ജാക്ക് ഗ്രീലിഷ് ഇനി സിറ്റിക്ക് വേണ്ടി ബൂട്ട് കെട്ടും. പ്രീമിയർലീഗിലെ റെക്കോർഡ് തുകയ്ക്ക് ആസ്റ്റൺ വില്ലയുടെ പടനായകൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂട് മാറി .
ആസ്റ്റൺ വില്ലയെ വില്ല പാർക്കിൽ ഒറ്റയ്ക്ക് നയിച്ച അവരുടെ കപ്പിത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഇനി ബൂട്ട് കെട്ടും. പ്രീമിയർ ലീഗിലെ തന്നെ റെക്കോർഡ് തുകയ്ക്കാണ് ഗ്രീലിഷിന്റെ കൂടുമാറ്റം.
ആസ്റ്റൺ വില്ലയുടെ അത്ഭുത പ്രതിഭ യെ 100 മില്യൺ എന്ന ഭീമമായ തുക നൽകിയാണ് ഷേഖ് മൻസൂർ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ എത്തിച്ചത്. വിങ്ങുകളിലൂടെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഗ്രീലിഷിന്റെ സാന്നിധ്യം പ്രീമിയർ ലീഗ് നിലനിർത്താൻ പോരാടുന്ന പെപ്പിന്റെ ശ്രമങ്ങൾക്ക് കരുത്തു പകരും എന്ന് തീർച്ച.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിയെങ്കിലും തോമസ് ട്യുചെൽ ന്റെ ജർമൻ തന്ദ്രങ്ങൾക്കു മുന്നിൽ പതരി വീണ സിറ്റി, ചെൽസിക്ക് മുന്നിൽ കിരീടം അടിയറവു വെക്കുമ്പോൾ ഷേക്ക് മൻസൂർ ഇത്തരമൊരു വമ്പൻ സൈനിങ് ലക്ഷ്യം വെച്ചിട്ടുണ്ടാകണം
കെവിൻ ഡി ബ്രൂയിനും, റഹീം സ്റ്റെർലിങ്ങും, റിയാദ് മെഹരെസും അടങ്ങിയ സിറ്റി മുന്നേറ്റ നിരക്ക് ഇനി ഇരട്ടി കരുത്താകും ഗ്രീലിഷിന്റെ സിറ്റി പ്രവേശനത്തിലൂടെ. 2026 വരെയുള്ള കോണ്ട്രാറ്റ് ആണ് ഗ്രീലിഷിനു നൽകിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് കൾ സൂചിപ്പിക്കുന്നത്.
വൈദ്യ പരിശോധനകൾ പൂർത്തീകരിച്ചു ഉടൻ തന്നെ ഗ്രീലിഷ് സിറ്റി സ്‌ക്വാഡിനൊപ്പം ചേരും.