in ,

ജേക്കബ്സിന്റെ ഏറ്റവും പുതിയ പങ്കാളി ലയണൽ മെസ്സി, സമ്മാനമായി 27 വൈരങ്ങൾ പതിപ്പിച്ച അതിമനോഹരമായ…

Jacobs and Messi

ഫുട്ബോൾ താരങ്ങളുടെ വിപണിമൂല്യം വളരെ വലുതാണ്. ഒരു ബ്രാൻഡിന്റെ നിലവാരം ഉയർത്തുവാൻ തന്നെ പലപ്പോഴും ഒരു ബ്രാൻഡ് അംബാസിഡർക്ക് കഴിയാറുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും പോലെയുള്ള താരങ്ങൾ ബ്രാൻഡ് അംബാസിഡർ ആയി മാറുമ്പോൾ ലോകവ്യാപകമായി ആ ബ്രാൻഡ് കച്ചവടരംഗത്ത് വൻ മുന്നേറ്റങ്ങൾ ഉണ്ടാകും.

സ്വിറ്റ്സർലാൻഡിലെ ഏറ്റവും വലിയ വാച്ച് നിർമാതാക്കളായ ജേക്കബ് ആൻഡ് കമ്പനി ലയണൽ മെസ്സിയെ തങ്ങളുടെ ഏറ്റവും പുതിയ ബ്രാൻഡ് പാർട്ണറായി തെരഞ്ഞെടുത്തിരിക്കുകയാണ്. ആഡംബര വാച്ച് നിർമ്മാണത്തിന് ഈ കമ്പനി വളരെ പ്രശസ്തമാണ്. മെസിയുമായി കരാറിൽ ആയതോടുകൂടി അവർ മെസ്സിയുടെ പേരിൽ പുതിയ ഒരു വാച്ച് പുറത്തിറക്കിയിട്ടുണ്ട്.

Jacobs and Messi

എപ്പിക് എക്സ് ക്രോണോ മെസ്സി എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പരയിലെ ആദ്യ എഡിഷൻ വാച്ച് വിൽപ്പനയ്ക്ക് തയ്യാറായിരിക്കുകയാണ്. 27 രത്നങ്ങൾ ഈ വാച്ചിൽ പിടിപ്പിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ പത്താം നമ്പർനെയും M എന്ന പ്രതീകത്തെയും വാച്ചിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഈ മനോഹരമായ ആഡംബര വാച്ച് ഇന്ത്യയിലും വില്പനയ്ക്ക് എത്തിയിട്ടുണ്ട്. ബേസ് എഡിഷൻ ആയ റോസ് ഗോൾഡ് ടൈറ്റാനിയം എഡിഷൻ 36 ലക്ഷം രൂപയും, എലീറ്റ് വേർഷനായ വൈറ്റ് ഗോൾഡ് ടൈറ്റാനിയം എഡിഷനും ഒരു കോടിക്ക് മുകളിലുമാണ് ഇന്ത്യയിലെ വില.

ജേക്കബ്സ് ഊഷ്മളമായ ബന്ധത്തിന്റെ മനോഹര സമ്മാനമായി എത്തിച്ച 27 വൈരങ്ങൾ പതിപ്പിച്ച അതിമനോഹരമായ വാച്ചിന്റെ മിഴിവാർന്ന നയനമനോഹരമായ ചിത്രങ്ങൾ റിപ്പോർട്ടിന്റെ താഴെ അറ്റാച്ച് ചെയ്തിരിക്കുന്നു.

ടി20 ലോകകപ്പിൽ ആ താരം ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും, അയാൾ ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്

മെസ്സിയുടെ കളി പോരാ.. ഇതിലും കൂടുതൽ പ്രതീക്ഷിച്ചു – ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്