ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്നിനായി മൂന്നു യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ 3 ഗോളുകൾ നേടി. 34-കാരനായ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ PSG ജേഴ്സിയിലെ ആദ്യ ഗോൾ നേടി. മറ്റൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിയെ തോൽവിയിൽ നിന്ന് രക്ഷിക്കാൻ മെസ്സി ആർബി ലീപ്സിഗിന് എതിരെ ഇരട്ടഗോളുകൾ നേടി.
മെസ്സി PSG യിൽ തന്റെ ഫോം കണ്ടെത്തുന്നത് തുടരുകയാണ് . എന്നിരുന്നാലും, ചില ഫ്രഞ്ച് ഫുട്ബോൾ പണ്ഡിതന്മാർ ലിയോണൽ മെസ്സിയിൽ നിന്ന് കൂടുതൽ മികച്ച പ്രകടനമാണ് ആഗ്രഹിക്കുന്നത്.
മുൻ ഫ്രഞ്ച് ഫുട്ബോൾ താരം ഒലിവിയർ റൂയർ പിഎസ്ജി ജേഴ്സിയിലുള്ള മെസ്സിയുടെ കളിയിൽ നിരാശനാണ്. കൂടുതൽ മികച്ച പ്രകടനമാണ് അദ്ദേഹം മെസ്സിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
“എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സിയുടേത് ഒരു ശാരീരിക പ്രശ്നമാണ്. അദ്ദേഹം ഏറ്റവും മികച്ച ഫോമിലല്ലെന്ന് എനിക്ക് തോന്നുന്നു. അതെ, ഞാൻ തീർച്ചയായും നിരാശനാണ്. സിറ്റിക്കെതിരേയും വീണ്ടും ലീപ്സിഗിനെതിരേയും ഇരട്ട ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു , പക്ഷേ മത്സരത്തിൽ കൂടുതലായി മറ്റെന്തെങ്കിലും സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
“കളി കൂടുതൽ ആഹ്ലാദകരവും വ്യക്തവുമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മെസ്സി ഇതിനകം മികച്ച രീതിയിൽ കളിക്കുന്നുണ്ട് , പക്ഷേ എന്റെ അഭിരുചിക്കനുസരിച്ച് മതിയാകുന്നില്ല. അവൻ ശാരീരികമായി തയ്യാറല്ലെന്നാണ് ഞാൻ കരുതുന്നത് . ലയണൽ മെസ്സി… എന്ന് എന്റെ ടിവിക്ക് മുന്നിൽ നിന്ന് നിലവിളിക്കാൻ ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്. ”
– ഒലിവിയർ റൂയർ
മെസ്സിയുടെ നിലവിലെ പ്രകടനത്തെ എതിർക്കുന്ന ഒരു ഫുട്ബോൾ പണ്ഡിതൻ റൂയർ മാത്രമല്ല, ആർഎംസി സ്പോർട്ടിന്റെ ഡാനിയൽ റിയോലോ മെസ്സി കൂടുതൽ മികച്ച പ്രകടനം ഒന്നും ചെയ്തില്ലെന്നും വിമർശിച്ചു. മുൻ എഫ്‌സി ബാഴ്‌സലോണ താരം കൂടിയായ മെസ്സി ചില സമയങ്ങളിൽ മാത്രമേ കളിക്കുകയുള്ളൂവെന്നും കളിക്കളത്തിൽ ചില സമയങ്ങളിൽ മെസ്സി അദൃശ്യമാകുമെന്നും റിയോലോ പറഞ്ഞു .