in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ജംഷഡ്പൂർ എന്ന കടമ്പ അത്ര എളുപ്പമല്ല

കഴിഞ്ഞ 7 മത്സരങ്ങളും വിജയിച്ചു അതിഗംഭീര ഫോമിലാണ് ജംഷഡ്പൂർ ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ ഒരുങ്ങുന്നത്. പക്ഷെ ഈ സീസണിൽ ചരിത്രങ്ങൾ തിരുത്തി മുന്നേറുന്ന ഇവാൻ കൂട്ടരും ഫൈനലിലേക്ക് മുന്നേറും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നതു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ ഫിക്സചറായി. ആദ്യ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി യും രണ്ടാം സെമിയിൽ എ ടി കെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ് സിയെയും നേരിടും.

കേരള ബ്ലാസ്റ്റേഴ്‌സിൻ ജംഷഡ്പൂരിനെ അത്ര എളുപ്പത്തിൽ കീഴടക്കാൻ സാധിക്കില്ല.ഈ സീസണിൽ ഇതിന് മുന്നേ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴ്‌സിൻ വിജയിക്കാനായില്ല. ആദ്യ മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

രണ്ടാം പാദ മത്സരത്തിൽ ജംഷഡ്പൂർ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സിനെ തകർത്തു.ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് വരെ 10 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും ഏറ്റുമുട്ടി യിട്ടുള്ളത്.

10 ൽ മൂന്നു മത്സരങ്ങൾ ജംഷഡ്പൂർ ജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒരു വിജയം മാത്രമാണ് നേടിയത്.ബാക്കി ആറു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.

കഴിഞ്ഞ 7 മത്സരങ്ങളും വിജയിച്ചു അതിഗംഭീര ഫോമിലാണ് ജംഷഡ്പൂർ ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ ഒരുങ്ങുന്നത്. പക്ഷെ ഈ സീസണിൽ ചരിത്രങ്ങൾ തിരുത്തി മുന്നേറുന്ന ഇവാൻ കൂട്ടരും ഫൈനലിലേക്ക് മുന്നേറും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നതു.

മാർച്ച്‌ 11 ന്നാണ് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ ആദ്യ പാദ സെമി. രണ്ടാം പാദം മാർച്ച്‌ 15 ന്നുമാണ്. ഫൈനൽ മാർച്ച്‌ 20 ന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഗോൾഡൻ ഗ്ലൗ പോരാട്ടം മുറുകുന്നു; ഗില്ലിനെ പിന്തള്ളി രഹനേഷ് ഒന്നാമൻ; മറ്റു സ്ഥാനങ്ങൾ അറിയാം

റോണോൾഡോയുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്; ഒപ്പം ബ്രസീലിയൻ താരത്തെയും ടീമിലെത്തിക്കാൻ യുണൈറ്റഡിന്റെ നീക്കം