in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

റോണോൾഡോയുടെ കാര്യത്തിൽ നിർണായക തീരുമാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്; ഒപ്പം ബ്രസീലിയൻ താരത്തെയും ടീമിലെത്തിക്കാൻ യുണൈറ്റഡിന്റെ നീക്കം

അടുത്ത സീസണോട് കൂടി റൊണാൾഡോയെ ടീം വിടാൻ അനുവദിക്കുമെന്ന നിലപാടിലെത്തിയിരിക്കുകയാണ് യൂണൈറ്റഡ് മാനേജ്മെന്റ്.താരത്തിന് ടീമിൽ തുടരാൻ താല്പര്യം ഇല്ലെങ്കിൽ ടീം വിടട്ടെ എന്ന നിലപാടാണ് യുണൈറ്റഡ് സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം റൊണാൾഡോയ്ക്ക് പകരക്കാരനായി ബ്രസീലിയൻ താരത്തെയും യുണൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ തൃപ്തനല്ലെന്നും അദ്ദേഹം അടുത്ത ട്രാൻസ്ഫർ വിൻഡോയോട് കൂടി ടീം വിടുമെന്നുള്ള വാർത്തകൾ പരന്ന് തുടങ്ങിയിട്ട് നാളുകളേറേയായില്ല. താരം അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയിലേക്ക് കൂടുമാറാൻ ആഗ്രഹിക്കുന്നതായും കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫുട്ബാൾ ട്രാൻസ്ഫറിന്റെ വാർത്തയും വ്യക്തമാക്കുന്നുണ്ട്.

എന്നാലിപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത സീസണോട് കൂടി റൊണാൾഡോയെ ടീം വിടാൻ അനുവദിക്കുമെന്ന നിലപാടിലെത്തിയിരിക്കുകയാണ് യൂണൈറ്റഡ് മാനേജ്മെന്റ്.

താരത്തിന് ടീമിൽ തുടരാൻ താല്പര്യം ഇല്ലെങ്കിൽ ടീം വിടട്ടെ എന്ന നിലപാടാണ് യുണൈറ്റഡ് സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം റൊണാൾഡോയ്ക്ക് പകരക്കാരനായി പ്രിമിയർ ലീഗ് ക്ലബ്ബായ എവർട്ടണിന്റെ ബ്രസീലിയൻ താരം റീചാർളിസണെ ടീമിലെത്തിക്കാനും യുണൈറ്റഡ് ശ്രമങ്ങൾ നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

റിച്ചാർലിസണിൻ വേണ്ടി യുണൈറ്റഡ് നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. 60-70 മില്യൺ വരെ താരത്തിനായി മുടക്കാനും യുണൈറ്റഡ് തയ്യാറേയേക്കും.

റൊണാൾഡോയെ ക്ലബ്‌ വിടാൻ യുണൈറ്റഡ് അനുവദിച്ചാൽ താരം കൂടുമാറാൻ ആഗ്രഹിക്കുക പിഎസ്ജിയിലേക്ക് തന്നെയായിരിക്കും. അങ്ങനെയെങ്കിലും മെസ്സി-റോണോ-നെയ്മർ സഖ്യത്തെ ഒരു ടീമിൽ തന്നെ കാണാനുള്ള ഭാഗ്യവും ഫുട്ബോൾ ആരാധകർക്ക് ഉണ്ടാവും.

ജംഷഡ്പൂർ എന്ന കടമ്പ അത്ര എളുപ്പമല്ല

യുണൈറ്റഡ് സൂപ്പർ താരം പി എസ് ജി യിലേക്ക്..