in

LOVELOVE

ജനുവരിയിലെ മികച്ച യുണൈറ്റഡ് താരവും ഡി ഗിയ തന്നെ

ജനുവരിയിൽ നാലു ലീഗ് മൽസരങ്ങളിലായി 22 സേവുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.ഈ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ ഗോൾ കീപ്പർ ഡി ഗിയയാണ്

David de Gea

ജനുവരി മാസത്തിലെ ഏറ്റവും മികച്ച യുണൈറ്റഡ് താരവും ഡേവിഡ് ഡി ഗിയ തന്നെ.തുടർച്ചയായ മൂന്നാമത്തെ മാസത്തിലാണ് ഡി ഗിയ പുരസ്കാരത്തിന് അർഹനായത്.

david de gea

മാഞ്ചേസ്റ്റർ യുണൈറ്റഡ് ആപ്പിൽ നടന്ന പോളിംഗ് വഴിയാണ് ഡി ഗിയ പുരസ്കാരത്തിന് അർഹനായത്.67 ശതമാനം വോട്ടും ഡി ഗിയക്കാണ് ലഭിച്ചത്.ബ്രൂണോ ഫെർണാണ്ടസും സ്കോട്ട് മക്ടോമിനിയും ആന്റണി ഏലഘയുമായിരുന്നു നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്ന മറ്റ് താരങ്ങൾ.

സ്കോട്ട് മക്ടോമിനിക്ക് 12 ശതമാനവും ബ്രൂണോക്ക് 11 ശതമാനവും ആന്റണി ഏലഘക്ക് 10 ശതമാനവും വോട്ടുകളാണ് ലഭിച്ചത്.

ജനുവരിയിൽ നാലു ലീഗ് മൽസരങ്ങളിലായി 22 സേവുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.ഈ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ ഗോൾ കീപ്പർ ഡി ഗിയയാണ്.

ഈ പുരസ്കാരത്തോടെ 2016 ന്ന് ശേഷം തുടർച്ചയായി 3 മാസങ്ങളിൽ യുണൈറ്റഡിന്റെ മികച്ച താരമായി തിരെഞ്ഞെടുക്കപ്പെട്ട ആദ്യ താരമായി ഡി ഗിയ

തുടർച്ചയായ നാലാം ഫൈനലിലേക്ക് കുതിച്ചു ഇന്ത്യ, ഫൈനലിലെ എതിരാളികൾ ഇംഗ്ലണ്ട്

മാറ്റിവെച്ച ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.