in ,

LOVELOVE

രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ ബുമ്ര നയിക്കും..

ഇന്ത്യക്ക് വേണ്ടി പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ബുമ്രയാണ്. നാല് ടെസ്റ്റുകളിൽ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. ടെസ്റ്റ്‌ മത്സരം ജൂലൈ 1 ന്ന് ആരംഭിക്കും.

കഴിഞ്ഞ വർഷം കോറോണ കാരണം മാറ്റിവെച്ച ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റിൽ ജസ്‌പ്രിത് ബുമ്ര ഇന്ത്യയെ നയിക്കും.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക്‌ കോവിഡ് കാരണം മത്സരത്തിൽ പങ്ക് എടുക്കാൻ സാധിക്കില്ല. ഇന്ത്യൻ ഉപനായകൻ കെ എൽ രാഹുൽ പരികേറ്റു നേരത്തെ തന്നെ പുറത്തായിരുന്നു.

ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ബുമ്രയെ ഇന്ത്യൻ ക്യാപ്റ്റനായി നിയമിതനാക്കുന്നത്. ഈ വർഷം ഇന്ത്യയുടെ ആറാമത്തെ ക്യാപ്റ്റനാണ് ബുമ്ര. വിരാട് കോഹ്ലി, കെ എൽ രാഹുൽ, രോഹിത് ശർമ, റിഷബ് പന്ത്, ഹാർദിക് പാന്ധ്യ എന്നിവരാണ് ഈ വർഷം ഇന്ത്യയെ നയിച്ച നായകന്മാർ.

ഈ വർഷമാണ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്ത്യക്ക് ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ നായകന്മാർ ഉണ്ടാകുന്നത്. നിലവിൽ പരമ്പരയിൽ ഇന്ത്യ മുന്നിലാണ്. രണ്ട് ടെസ്റ്റുകൾ ഇന്ത്യ വിജയിച്ചപ്പോൾ ഒരു ടെസ്റ്റ്‌ ഇംഗ്ലണ്ട് വിജയിച്ചു.

ഇന്ത്യക്ക് വേണ്ടി പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ബുമ്രയാണ്. നാല് ടെസ്റ്റുകളിൽ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. ടെസ്റ്റ്‌ മത്സരം ജൂലൈ 1 ന്ന് ആരംഭിക്കും.

ആദ്യ പത്തിലുള്ള ഒരേ ഒരു ഫുട്ബോൾ ടീം ബ്ലാസ്റ്റേഴ്‌സ്..

ഉറക്കമില്ലാത്ത രാത്രികളാണ് ഇനി..