കേരള ബ്ലാസ്റ്റേഴ്‌സിന് സന്തോഷ വാർത്ത. സൂപ്പർ താരം ജീക്സൺ സിംഗ് പരിശീലനം ആരംഭിച്ചു.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചെന്നൈയിൻ എഫ് സി ക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായ നടന്ന പരിശീലനത്തിൽ അദ്ദേഹം പങ്ക് എടുത്തു. എന്നാൽ അദ്ദേഹം ഇന്ന് കളിക്കില്ല.
മുംബൈ സിറ്റി എഫ് സി ക്കെതിരെയുള്ള മത്സരത്തിലാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്. തോളിനായിരുന്നു അദ്ദേഹത്തിന്റെ പരിക്ക്.തുടർന്നുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. ശേഷം താരം സർജറിക്ക് വിധേയനായിരുന്നു.
സർജറി വിജയകരമായി നവംബർ ആദ്യം പൂർത്തിയായിരുന്നു. താരത്തിന് കായിക ക്ഷമത വീണ്ടും എടുക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരും. ലഭിക്കുന്ന സൂചനകൾ പ്രകാരം മുംബൈ സിറ്റി എഫ് സി ക്കെതിരെയുള്ള മത്സരത്തിലായിരിക്കും അദ്ദേഹത്തിന്റെ തിരിച്ചു വരവ്.