in

LOVELOVE

ഇൻസൾട്ട് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്

അതെ ഇൻസൾട്ട് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്. എങ്കിലും അത്രമേൽ ഇൻസൾട്ട് ചെയ്യപെട്ട അത്രമേൽ വെറുക്കപെട്ട ഒരു താരം പിന്നീട് അതേ ക്ലബ്ബിന്റെ ആരാധകർക്ക് തന്നെ പ്രിയപെട്ടവനായി മാറിയെങ്കിൽ അദേഹത്തിന്റെ പേര് ജെസ്സി ലിംഗാർഡ് എന്നായിരക്കണം.

1992 ഡിസംബർ 15ന് ഇംഗ്ലണ്ടിലെ വാറിങ്ടനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.കാല്പന്തു കളിയുടെ കളിതൊട്ടിലായ ഓൾഡ് ട്രാഫോഡിൽ നിന്നായിരുന്നു അദ്ദേഹം ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്തത്.2010-11 യൂത്ത് എഫ് എ കപ്പ്‌ യുണൈറ്റഡ് നേടുമ്പോൾ നിർണായകമായ സംഭാവനകൾ നൽകി കൊണ്ട് അദ്ദേഹം മികച്ചു നിന്നു. തുടർന്ന് 2011 സമ്മറിൽ പ്രൊഫഷണൽ കോൺട്രാക്ടിൽ ഒപ്പ് വെച്ചു.പിന്നീടു വന്ന സീസണിൽ പ്രതിഭ ധാരാളിത്തമുള്ള ഫെർഗി യുടെ ചെകുത്താൻ പടയിൽ അവസരമില്ലാതെ വന്നപ്പോൾ ലോണിൽ ലെസ്റ്റർ സിറ്റിയിലേക്ക് അദ്ദേഹം ചേക്കേറുകയുണ്ടായി .അവിടെ വെച്ച് ബോൾട്ടനെതിരെ കോമ്പറ്റിവ് കരിയറിൽ ആദ്യമായി ബൂട്ട് കെട്ടി.

ലെസ്റ്ററിലെ ഒരു സീസണു ശേഷം തിരകെ വീണ്ടും യൂണിറ്റെഡിലേക്ക് . അവസരങ്ങളിലാതെ വന്നപ്പോൾ ബെർമിങ്ഹാം സിറ്റിയിലേക്ക്. അവിടുത്തെ ലോൺ സ്പെല്ലിനു ശേഷം തിരകെ തീയേറ്റർ ഓഫ് ഡ്രീംസിലേക്ക്.2014-15 സീസണിലെ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ചിരവൈരികളായ ലിവർപൂളിനെതിരെ ഗോൾ നേടികൊണ്ട് അടുത്ത ലോൺ സ്പെലിനായി ഡെർബി കൗണ്ടിയിലേക്ക് .വീണ്ടും തിരകെയ്യെത്തി ക്രിസ്റ്റൽ പാലസിനെതിരെ ഗോൾ നേടി യുണൈറ്റഡിന് എഫ് എ കപ്പ്‌ നേടികൊടുത്തു.പിന്നീടങ്ങോട്ട് യുണൈറ്റഡിൽ സ്ഥിരസാനിധ്യമായി അദ്ദേഹം മാറുകയുണ്ടായി .

2017-18 സീസണായിരുന്നു അദ്ദേഹം ചെകുത്താൻ കോട്ടയിൽ നിറഞ്ഞാടിയത്. അറ്റാക്കിങ് മിഡ്ഫീൽഡർ എന്ന പൊസിഷൻ മനഹോരമാക്കിയ ജെസ്സിയുടെ മികവിൽ സീസണിൽ യുണൈറ്റഡ് യൂറോപ്പ ലീഗ് വിജയികളാവുകയും ഫെർഗിക്ക് ശേഷം പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയുകയും ചെയ്തു.

തുടർന്നങ്ങോട്ട്‌ ലിംഗാർഡിനും യുണൈറ്റഡിനും അത്ര നല്ല കാലമായിരുന്നില്ല. ലിംഗാർഡിനോ എന്നാ ആരാധകർ നൽകിയ പേര് വിമർശകർ ഏറ്റെടുത്തു അയാളുടെ തെറ്റുകളിൽ അയാളെ പരിഹസിക്കാൻ അയാളെ മുറിവേല്പിക്കാൻ അതേ പേരിനെ തന്നെ അവർ കരുവാക്കി.ലിംഗാർഡ് തന്റെ തെറ്റുകൾ ആവർത്തിച്ചികൊണ്ടിരുന്നു.ഒരുപാട് അവസരങ്ങൾ നൽകിയിട്ടും അദ്ദേഹത്തിന് തന്റെ പ്രതിഭയോട് നീതി പുലർത്താനായില്ല. ഒടുവിൽ 2021 ജനുവരി 29 ന് അയാൾ ഒരു വട്ടം കൂടി മറ്റൊരു ലോൺ സ്പെല്ലിനായി വെസ്റ്റ് ഹാമിലേക്ക് തിരിച്ചു..

വെസ്റ്റ് ഹാമിലെ അയാളുടെ ഫുട്ബോൾ ജീവിതം തന്നെയാണ് അയാളുടെ കരിയറിലെ വഴിതിരിവ്.അവിടെ ആ പഴയ ജെസ്സിയെ യുണൈറ്റഡുകാർ കണ്ടു.വെസ്റ്റ് ഹാമിന് വേണ്ടി ബൂട്ട് കെട്ടിയ 16 മൽസരങ്ങളിൽ അയാളുടെ ബൂട്ടിൽ നിന്ന് പിറന്നത് 9 ഗോളും 5 അസ്സിസ്റ്റുമായിരുന്നു.അദ്ദേഹം തന്റെ ലോൺ സ്പെൽ അവസാനിപ്പിച്ച് തിരകെ ഓൾഡ് ട്രാഫോർഡിൽ എത്തിയപ്പോൾ വെസ്റ്റ് ഹാം യൂറോപ്പ ലീഗിലേക്കുള്ള ടിക്കറ്റ് കൂടി എടുത്തിരുന്നു.

ജെസ്സി ലിംഗാർഡ്!അയാൾ ചാരമായി പോയതായിരുന്നു. പക്ഷെ അയാളിൽ ഒരു കനൽ കെടാതെ കിടക്കുന്നുണ്ടായിരുന്നു ..അത് മതിയായിരുന്നു ആളികത്താൻ.പക്ഷെ ചാമ്പ്യൻസ് ലീഗിലെ ആ രാത്രി നിങ്ങൾ കൊടുത്ത ആ മിസ്സ്‌ പാസ്സിനാൽ യങ്‌ ബോയ്സ് വിജയഗോൾ നേടിയപ്പോഴും നിങ്ങളെ വീണ്ടും വിമർശകർ ക്രൂശിതനാക്കി.പക്ഷെ വിമർശകർ മറന്നു പോയ ഒരു കാര്യമുണ്ടായിരുന്നു . തന്റെ സിരകളിൽ ഓടുന്ന രക്തം ചെകുത്താൻ കൂട്ടത്തിന്റെയാണെന്നുതു.എത്ര വിമർശനങൾ ഏറ്റാലും എത്രമേൽ താഴ്ത്തി കെട്ടിയാലും “ഗ്ലോറി ഗ്ലോറി മാൻ യുണൈറ്റഡ്” എന്ന് അർപ്പുവിളിച്ചു കൊണ്ട് ഉയർത്തെഴുന്നേൽക്കുന്ന ചെകുത്താൻ കൂട്ടത്തിലെ കണ്ണിയാണ് അയാൾ എന്ന് അവർ മറന്നിരുക്കുന്നു..

പ്രിയപ്പെട്ട ജെസ്സി നിങ്ങൾ ഞങ്ങൾക്ക് എന്നും പ്രിയപെട്ടവൻ തന്നെയാണ്.കിരീടങ്ങൾ കൊണ്ട് അലങ്കൃതമായ ഓൾഡ് ട്രാഫോർഡിലെ ട്രോഫി ക്യാബിനറ്റിലേക്ക് ഇനിയും ഒരുപാട് കിരീടങ്ങൾ വന്നെത്തേണ്ടതുണ്ട്.ചുവപ്പ് കൊണ്ട് പരവതാനി വിരിച്ച തീയേറ്റർ ഓഫ് ഡ്രീംസിലേക്ക് കിരീടങ്ങൾ തിരകെ എത്തുമ്പോൾ ചെകുത്താന്മാരുടെ കൂട്ടത്തിലെ ഏറ്റവും അക്രമകാരിയായ ചെകുത്താനായി നിങ്ങൾ ഓൾഡ് ട്രാഫോർഡിൽ തന്നെയുണ്ടാവണം

ലൂണയേയും അൽവാരോയേയും അടുത്ത സീസണിൽ പ്രതീക്ഷിക്കണ്ട

മെസ്സിക്കും എംബപ്പേക്കും പ്രത്യേക പരിശീലനം നൽകുവാനുള്ള പി എസ് ജി തീരുമാനത്തിനു പിന്നിലെ ലക്ഷ്യം ഇതാണ്…