in

CryCry AngryAngry LOVELOVE OMGOMG LOLLOL

ലൂണയേയും അൽവാരോയേയും അടുത്ത സീസണിൽ പ്രതീക്ഷിക്കണ്ട

ലീഗിന്റെ നിലവാരം പരിശോധിക്കുകയാണെങ്കിൽ ഐഎസ്എൽ റഫറിമാർ തന്നെ ലീഗിന്റെ നിലവാരം തല്ലിക്കെടുത്തുന്നുണ്ട്. നിലവാരമുള്ള റഫറിമാർ നിയന്ത്രിച്ച ലീഗുകളിൽ നിന്ന് വരുന്ന വിദേശ തരങ്ങൾക്ക് ഇന്ത്യയിലെ മോശം റഫറിയിങ് അംഗീകരിക്കാം പറ്റുമെന്ന് തോന്നുന്നില്ല.ഈ ഘടകങ്ങളൊക്കെ പരിശോധിക്കുകയാണെങ്കിൽ വിദേശതാരങ്ങളെ ലീഗിലേക്ക് ആകർഷിപ്പിക്കാനുള്ള ഘടകങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിന് നന്നേ കുറവായിരിക്കുകയാണ്.

ഐഎസ്എൽ സീസൺ പുരോഗമിക്കവെ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ആരാധകരുടെ മനസ്സ് കീഴടക്കിയ രണ്ട് വിദേശ താരങ്ങളാണ് മിഡ്‌ഫീൽഡർ അഡ്രിയാൻ ലൂണയും മുന്നേറ്റതാരം അൽവാരോ വാസ്ക്വസും. ഇരുവരും വരും സീസണുകളിലും ബ്ലാസ്റ്റഴ്സ് നിരയിൽ ഉണ്ടാവണമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ താരങ്ങൾ അടുത്ത സീസണിലും ഉണ്ടാവുമോ എന്നറിയാൻ കരാർ വ്യവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ നടക്കേണ്ടതുണ്ട്. അതൊക്കെ എന്തായാലും സീസൺ അവസാനത്തിലെ നടക്കൂ. അതിനാൽ ഈ താരങ്ങൾ അടുത്ത സീസണിലും ഉണ്ടാവുമോ എന്ന കാര്യം സീസൺ അവസാന ഘട്ടത്തിലോ അല്ലെങ്കിൽ പുതിയ സീസണിന്റെ തുടക്കത്തിലെ വ്യക്തമാവൂ..

എന്നാൽ ഒരു വിഭാഗം ആരാധകർ പറയുന്നത് ഈ താരങ്ങൾ അടുത്ത സീസണിൽ ഉണ്ടാവാൻ സാധ്യത ഇല്ല എന്നാണ്. അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് ലീഗിലെ മോശം റഫറിയിങ്ങാണ്. ഐഎസ്എല്ലിൽ മോശം റഫറിയിങ് ആവർത്തിക്കുമ്പോൾ അൽവാരോയും ലൂണയും മാത്രമല്ല മിക്ക വിദേശതാരങ്ങളിലും ലീഗിൽ തുടരാൻ താല്പര്യം കാണിക്കില്ല എന്ന വസ്തുതയാണ് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ മോശം റഫറിയിങ് ആവർത്തിച്ചാൽ വിദേശതാരങ്ങൾ പോലാണ് ലീഗിലേക്ക് വരാൻ താല്പര്യം കാണിക്കില്ല എന്ന വസ്തുതയും ഇവർ നിരത്തുന്നുണ്ട്.

ആരാധകർ ചൂണ്ടികാണിക്കുന്ന ഈ ഘടകങ്ങളും ഗൗരവത്തോടെ കാണേണ്ടതുണ്ട്. കാരണം മികച്ച പ്രതിഫലം, ആരാധന പിന്തുണ, ലീഗിന്റെ നിലവാരം തുടങ്ങിയ ഘടകങ്ങൾ ഒരു താരം ടീമിൽ നിലനിൽക്കാനും വരാനുമുള്ള ഘടകങ്ങളാണ്. ഇതിൽ ആരാധക പിന്തുണ ഇപ്പോൾ വിദേശ തരങ്ങൾക്ക് വേണ്ടത്ര മനസിലായിട്ടില്ല. കാരണം കോവിഡ് മൂലം അടച്ചിട്ട ഗ്രൗണ്ടുകളിലാണ് ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നത്. അതിനാൽ സമൂഹമാധ്യമങ്ങളിൽ കൂടിയല്ലാതെ വിദേശ തരങ്ങൾക്ക് ആരാധക പിന്തുണ ലഭിച്ചിട്ടില്ല.

ഇനി ലീഗിന്റെ നിലവാരം പരിശോധിക്കുകയാണെങ്കിൽ ഐഎസ്എൽ റഫറിമാർ തന്നെ ലീഗിന്റെ നിലവാരം തല്ലിക്കെടുത്തുന്നുണ്ട്. നിലവാരമുള്ള റഫറിമാർ നിയന്ത്രിച്ച ലീഗുകളിൽ നിന്ന് വരുന്ന വിദേശ തരങ്ങൾക്ക് ഇന്ത്യയിലെ മോശം റഫറിയിങ് അംഗീകരിക്കാം പറ്റുമെന്ന് തോന്നുന്നില്ല.

ഈ ഘടകങ്ങളൊക്കെ പരിശോധിക്കുകയാണെങ്കിൽ വിദേശതാരങ്ങളെ ലീഗിലേക്ക് ആകർഷിപ്പിക്കാനുള്ള ഘടകങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിന് നന്നേ കുറവായിരിക്കുകയാണ്. ഇനി താരങ്ങളെ ലീഗിലേക്ക് ആകർഷിപ്പിക്കണം എന്നുന്നുണ്ടെങ്കിൽ ഉയർന്ന പ്രതിഫലം നൽകുക എന്നത് തന്നെയാണ് മാർഗം. പക്ഷെ മോശം റഫറിയിങ് ആവർത്തിക്കുമ്പോൾ ഉയർന്ന പ്രതിഫലം വാങ്ങാൻ പോലും വിദേശതാരങ്ങൾ തയാറാവുമോ എന്നതും ചോദ്യചിഹ്നമാണ്.

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് എംബപ്പേ റയലുമായി കരാറൊപ്പിട്ടേക്കും; PSGക്കെതിരെ രൂക്ഷവിമർശനം ഉയരുന്നു…

ഇൻസൾട്ട് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്