in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

തനിക്ക് എങ്ങനെ വരാതെ ഇരിക്കാൻ കഴിയും…

കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 44 മത്സരങ്ങളിൽ നിന്ന് ആറു അസ്സിസ്റ്റ്‌ ഈ ലെഫ്റ്റ് ബാക്ക് സ്വന്തമാക്കിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി രണ്ടാം പാദ സെമി ഫൈനൽ നാളെ ആരംഭിക്കും. ആദ്യ പാദം എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ബ്ലാസ്റ്റേഴ്‌സ് ആഗ്ഗ്രിഗേറ്റ് ഗോൾ നിലയിൽ ഒരു ഗോളിന് മുന്നിലാണ്.

jessel carneiro

കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കേറിയാൽ തനിക്കു എങ്ങനെ കളി കാണാൻ വരാതെ ഇരിക്കാൻ കഴിയുമെന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സൽ കാർനേരോ.

മലയാള മനോരമക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മുന്നേറിയാൽ താൻ ഉണ്ടാകും ടീമിന് പിന്തുണയുമായി ഗാലറിയിൽ. ടൂർണമെന്റ് വിജയിച്ചാൽ താനും ടീമിന് ഒപ്പം കൊച്ചിയിലെത്തും.

എങ്ങനെ എനിക്ക് പോകാതെ ഇരിക്കാൻ സാധിക്കും.എന്റെ വീട് ഗോവിലാണേലും ഞാൻ കേരളകാരനാണെന്നും ജെസ്സൽ കൂട്ടിച്ചേർത്തു.

ജനുവരിയിൽ നടന്ന ഹൈദരാബാദ് എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൻ ഇടയിലാണ് താരത്തിന് പരിക്കേറ്റത്.തോളിന് പരിക്കേറ്റത് താരത്തിന് ഈ സീസൺ മുഴുവൻ നഷ്ടമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 44 മത്സരങ്ങളിൽ നിന്ന് ആറു അസ്സിസ്റ്റ്‌ ഈ ലെഫ്റ്റ് ബാക്ക് സ്വന്തമാക്കിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി രണ്ടാം പാദ സെമി ഫൈനൽ നാളെ ആരംഭിക്കും. ആദ്യ പാദം എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ബ്ലാസ്റ്റേഴ്‌സ് ആഗ്ഗ്രിഗേറ്റ് ഗോൾ നിലയിൽ ഒരു ഗോളിന് മുന്നിലാണ്.

തന്റെ സ്വപ്നം യഥാർത്ഥമായി..

എല്ലാ വിജയവും ലോകകപ്പ് വിജയിച്ചത് പോലെ തന്നെയാണ് ആഘോഷിക്കുന്നത്; ഇവാൻ വുകമനോവിച്