ഇറ്റലിയിലെ ഒന്നാം ഡിവിഷൻ ഫുട്‌ബോൾ ലീഗ് ആയ സീരി എ യിൽ സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ പാർമയെ യുവന്റസ് മുട്ടു കുത്തിച്ചു.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു യുവന്റസ് വിജയിച്ചത്. യുവന്റെസിന് വേണ്ടി അലക്സാഡ്രോ രണ്ടു ഗോളുകൾ നേടി.
ശേഷിക്കുന്ന ഒരു ഗോൾ നേടിയത് മത്തിയാസ് ഡിലിറ്റ് ആയിരുന്നു. പാർമക്ക് വേണ്ടി ഒരു ഗോൾ നേടിയത് ഗസ്റ്റിൻ ആയിരുന്നു.
കഴിഞ്ഞ കുറേ കാലമായി സീരി എയിൽ യുവന്റസ് അനിഷേധ്യ ലീഡിൽ കിരീടം ചൂടുന്ന കാഴ്‌ച പതിവായിരുന്നു, എന്നാൽ നിലവിൽ സാഹചര്യങ്ങൾ അങ്ങനെയല്ല.
യുവന്റസ് ശക്തമായ വെല്ലുവിളി നേരിടുകയാണ് എതിരാളികളിൽ നിന്നും. നിലവിൽ പോയിന്റ് പട്ടികയിൽ മുകളിലുള്ള ടീം ഇന്റർ മിലാൻ ആണ്.