ഇത് കൊണ്ട് ഒക്കെ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ചങ്ക് പറിച്ചു കൊടുക്കുന്ന ആരാധകരെ ലോകം മുഴുവൻ ലഭിച്ചത്.
ആരാധകരുടെ കണ്ണു കലങ്ങിയാൽ യുണൈറ്റഡിന്റെ ചങ്ക് പൊടിയും. സൂപ്പർ ലീഗിൽ ചേരാൻ ഉള്ള തീരുമാനത്തിനോട് ആരാധകർക്ക് വിരോധം ഉണ്ട് എന്ന് മനസ്സിലാക്കിയ ഉടൻ മാപ്പ് പറഞ്ഞു ക്ലബ്ബ് മേധാവി ജോയൽ ഗ്ലേസർ.
ചെയ്തത് തെറ്റായിപ്പോയി എന്നും മാപ്പ് പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ മുറിവ് ഉണങ്ങാൻ സമയമെടുത്തേക്കാം. എന്നാൽ ആരാധകരുടെ വിശ്വാസം വീണ്ടെടുക്കാൻ താൻ എന്തും ചെയ്യാൻ തയ്യാറാണെന്നും ഗ്ലേസർ പറഞ്ഞു.
ആരാധകർ ആണ് ക്ലബിന്റെ നട്ടെല്ല് എന്നും അവർക്ക് വേണ്ടാത്ത ഒന്നും തങ്ങൾക്ക് വേണ്ട എന്നും അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ചരിത്രവും പ്രൗഡിയും മറന്ന് ഒരു തീരുമാനം എടുക്കാൻ പാടില്ലായിരുന്നു എന്നും ഗ്ലേസർ മാപ്പപേക്ഷയായി ആരാധകരോട് പറഞ്ഞു.