ധോനിയുടെ അച്ഛൻ പാൻ സിങ്ങിനും അമ്മ ദേവികാ ദേവിയ്ക്കും കോവിഡ്. ഇരുവരേയും ബുധനാഴ്ച്ച റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്ത സ്ഥിതീകരിച്ചു.
നിലവിൽ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്. റാഞ്ചിയിലെ പൾസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് രണ്ടു പേരുമുള്ളത്.
ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ചെന്നൈ ടീമിനൊപ്പം മുംബൈയിലാണ് ധോനിയുള്ളത്.
യു.എ.ഇയിൽ കഴിഞ്ഞ വർഷം നടന്ന ഐ.പി.എല്ലിന് ശേഷം ധോനി കുടുംബത്തോടൊപ്പമാണ് സമയം ചിലവഴിച്ചിരുന്നത്.
മറ്റു മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല. അതിനുശേഷം ഈ ഐ.പി.എല്ലിലാണ് ധോനി വീണ്ടും കളിക്കാൻ ഇറങ്ങിയത്.