ഹൃദയം കീഴടക്കിയാണ് അയാൾ നടന്നു നീങ്ങുന്നത് , എപ്പോഴോ അവസാനിക്കേണ്ടൊരു ചെയ്‌സിനെ ഒറ്റയ്ക്കയാൾ മുന്നോട്ട് കൊണ്ടു പോവുന്ന കാഴ്ച്ച, ഒരേ സമയം ബിഗ് ഹിറ്റിങ്ങിന്റെ മനോഹാരിതയും ഭീകരതയും നിറഞ്ഞു നിന്ന നിമിഷങ്ങൾ.
സാം കുറാനെ എന്നും വേട്ടയാടുന്ന ആ 30 റൻസുകൾ പിറക്കുമ്പോൾ അനിശ്ചിതത്വത്തിന്റെ കളിയാണ് ക്രിക്കറ്റെന്ന ഓർമ്മകൾ ഒരിക്കൽ കൂടി സമ്മാനിക്കുന്ന നിമിഷങ്ങൾ.
ഒറ്റക്കെനിക്കതിന് സാധിക്കുമെന്ന വിശ്വാസം ആ മുഖത്ത് പ്രകടമാവുമ്പോഴും ക്രിക്കറ്റ് ഓർമിപ്പിക്കുകയാണ് അതൊരു ടീം ഗെയിമാണെന്നുള്ള വസ്തുത.
ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കിയാണ് നിങ്ങളീ രാത്രി അവസാനിപ്പിക്കുന്നത്.
പൊരുതാനുറച്ച മനസ്സുമായി നിങ്ങൾ വാൻഖേഡയിൽ ഇറങ്ങിയത് ഞങ്ങളെന്നും ഓർക്കും, ഞങ്ങൾ ഇടക്കിടക്ക് അത് മറ്റുള്ളവരെ ഓർമിപ്പിക്കും, നന്ദി കമ്മിൻസ് ക്രിക്കറ്റിന്റെ മനോഹാരിത ഒരിക്കൽ കൂടി പകർന്നു നൽകിയതിന്, നന്ദി കമ്മിൻസ് ഒരിക്കലും മറക്കാത്തൊരു രാത്രി സമ്മാനിച്ചതിന്.
പൊരുതി വീഴുന്നവരെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്ന ആരാധകർക്ക് മുന്നിൽ നിങ്ങളൊരിക്കലും തോൽക്കുന്നില്ല…