in

LOVELOVE

കൊമ്പൻ ഇടഞ്ഞു, മദമിളകിയാടുന്ന ലൂണ, സഹൽ, ഡയസ്, ചെന്നൈയുടേ നെഞ്ചിൽ കൊമ്പന്മാരുടെ അഴിഞ്ഞാട്ടം..

രണ്ടാം പകുതിയിൽ ഈ സീസണിൽ കേരളത്തിന്റെ അഭിവാജ്യ ഘടകമായി മാറിയ അല്ലെങ്കിൽ മുത്തായി സ്വത്തായി മാറിയ അഡ്രിയൻ ലൂണ എന്ന ഉറുഗ്വേ താരം കൂടി സ്കോർ ചെയ്തതോടെ ചെന്നൈയുടെ ശവമടക്ക് കൊമ്പന്മാർ നടത്തി. രണ്ടാം പകുതിയിൽ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിന് ഒടുവിൽ ആയിരുന്നു താരം സ്കോർ ചെയ്തത്.

ഒടുവിൽ കൊമ്പന്മാർ ഇടഞ്ഞു, മദമിളകിയ കൊമ്പന്റെ അഴിഞ്ഞാട്ടം ആണ് ഇപ്പോൾ ആണ് ഇൻഡ്യൻ സൂപ്പർ ലീഗിൽ കാണാൻ കഴിയുന്നത്. മുംബൈയ്ക്ക് പിന്നാലെ ചെന്നൈയും കൊമ്പൻമാരുടെ മദപ്പാടിന്റെ ചൂടറിഞ്ഞു, ഇടഞ്ഞ കൊമ്പനെ തടുക്കാൻ നിന്നാൽ ചവിട്ടിയരയ്ക്കുക തന്നെ ചെയ്യും. അതാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കാണിച്ചുതരുന്നത് പരിഹസിച്ചവർക്കും പുച്ഛിച്ചവർക്കുമിനി കഷ്ടകാലം തുടങ്ങും.

മുംബൈക്കെതിരായ മത്സരത്തിൽ നിർത്തിയിടത്തു നിന്നും ബ്ലാസ്റ്റേഴ്സ് തുടങ്ങുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ ചെന്നൈയുടെ ഗോൾ മുഖം ഉറപ്പിക്കുവാൻ തന്നെയായിരുന്നു കൊമ്പന്മാരുടെ തീരുമനം. ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ചു തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. മലവെള്ളം പോലെ ആക്രമണം ചെന്നൈ പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ 2 ഗോൾ അവർ അടിച്ചു കയറ്റി.

രണ്ടാം പകുതിയിൽ ഈ സീസണിൽ കേരളത്തിന്റെ അഭിവാജ്യ ഘടകമായി മാറിയ അല്ലെങ്കിൽ മുത്തായി സ്വത്തായി മാറിയ അഡ്രിയൻ ലൂണ എന്ന ഉറുഗ്വേ താരം കൂടി സ്കോർ ചെയ്തതോടെ ചെന്നൈയുടെ ശവമടക്ക് കൊമ്പന്മാർ നടത്തി. രണ്ടാം പകുതിയിൽ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിന് ഒടുവിൽ ആയിരുന്നു താരം സ്കോർ ചെയ്തത്.

ചെന്നൈയുടെ താരങ്ങൾ സൃഷ്ടിച്ച ഓഫ്സൈഡ് കെണി അതിമനോഹരമായി തന്നെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സ് അർജൻറീനയിൽ നിന്നും വായ്പ അടിസ്ഥാനത്തിൽ ഇറക്കുമതിചെയ്ത ഡയസ് ആദ്യം ചെന്നൈയുടെ വലയിൽ പന്ത് എത്തിച്ചു. പിന്നെ ചെന്നൈ പിന്നെ പൊരുതി നോക്കിയെങ്കിലും ആധിപത്യം പുലർത്തിയത് ബ്ലാസ്റ്റേഴ്‌സ് തന്നെ ആയിരുന്നു.

ചെന്നൈയുടെ താരങ്ങൾ സൃഷ്ടിച്ച ഓഫ്സൈഡ് കെണി അതിമനോഹരമായി തന്നെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സ് അർജൻറീനയിൽ നിന്നും വായ്പ അടിസ്ഥാനത്തിൽ ഇറക്കുമതിചെയ്ത ഡയസ് ചെന്നൈയുടെ വലയിൽ പന്ത് എത്തിച്ചു. പിന്നെ ചെന്നൈ പിന്നെ പൊരുതി നോക്കിയെങ്കിലും ആധിപത്യം പുലർത്തിയത് ബ്ലാസ്റ്റേഴ്‌സ് തന്നെ ആയിരുന്നു. ഒടുവിൽ വിൻസി ഒരു ഹെഡ്‌ഡർ കൂടി നേടിയെങ്കിൽ കൂടുതൽ മനോഹരമായവിജയം ആകുമായിരുന്നു .

കൊടുങ്കാറ്റിന് തീ പിടിക്കുന്നത് കണ്ടിട്ടുണ്ടോ, ബ്ലാസ്റ്റേഴ്സ് അത് കാണിച്ചു തന്നു…

മനോഹരം, അതിമനോഹരം!! ചെന്നൈയിനും നമ്മുടെ മുന്നിൽ തകർന്നു, കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാം സ്ഥാനത്ത്