in

CryCry OMGOMG LOLLOL LOVELOVE AngryAngry

ഇവാന് വീണ്ടും വയ്യ, ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വീണ്ടും ആശങ്കയിൽ മുഖരിതം

ജയം മുന്നിൽ കണ്ടു കൊണ്ടല്ല ഇന്നത്തെ മത്സരത്തെ സമീപിക്കുക എന്നുള്ള കാര്യം ഉറപ്പാണ്. ലൂണ നാളത്തെ മത്സരത്തിൽ ഉണ്ടാവുമോ എന്നു സംശയം ആണ്. ഉണ്ടായാൽ തന്നെ അധികം മിനുട്ടിൽ ഗ്രൗണ്ടിൽ ഉണ്ടാവാൻ ചാൻസ് ഇല്ല. ഇന്നത്തെ മത്സരത്തിനായി 100% സജ്ജരല്ല ടീം..

ഇന്നത്തെ മത്സരം കേരളത്തിന് വലിയൊരു വെല്ലുവിളി തന്നെയാണ്. ടീമിലെ പകുതിയിൽ അധികം താരങ്ങളും നാളത്തെ മത്സരത്തിനായി സജ്ജരല്ല, എല്ലാവരും ഫിറ്റ് അല്ലാത്തതാണ് കുഴപ്പം. നാളത്തെ മത്സരം എങ്ങനെയെങ്കിലും കളിച്ചു അവസാനിപ്പിക്കണം എന്നാണ് കോച്ചിന്റെ അഭിപ്രായം.

“ഈ ഭ്രാന്തൊന്ന് അവസാനിപ്പിച്ച് വീട്ടില്‍ പോവണമെന്നാണ് ആഗ്രഹം,” വുകമനോവിച്ച് പറഞ്ഞു. “ടീം എല്ലാ തരത്തിലുള്ള മുന്‍കരുതലുകളും നിബന്ധനകളും പാലിച്ചിരുന്നു. എന്നിട്ടും (ബയോ) ബബിൾ പൊട്ടി. ബയോ ബബിളിൽ ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, അങ്ങനെയല്ല കാര്യങ്ങൾ.”

“നാളത്തെ മത്സരത്തെ കുറിച്ച് ഞങ്ങള്‍ കാര്യമാക്കുന്നില്ല. ടീമില്‍ ഇപ്പോഴും കൊവിഡ് കേസുകളുണ്ട്. അതുകൊണ്ട് നാളെ നടക്കുന്ന മത്സരത്തിന് എത്ര പേർ (ടീം) ബസിൽ ഉണ്ടാകുമെന്ന് പോലും ഞങ്ങൾക്ക് അറിയില്ല. ഞങ്ങള്‍ കളിക്കാന്‍ തയ്യാറല്ല,” ഇന്നലെ വാർത്താ സമ്മേളനത്തിൽ വുകോമനോവിച്ച് കൂട്ടിച്ചേർത്തു.

നേരത്തെ ഒരു മത്സരത്തിന് മുമ്പ് തനിക്ക് വയ്യ എന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു എങ്കിലും അദ്ദേഹം ഒരു പരിധിവരെയെങ്കിലും മത്സര സഞ്ജനായിരുന്നു എന്നാലിത്തവണ കാര്യങ്ങൾ തീർത്തും വിഭിന്നമാണ് അദ്ദേഹത്തിന് ടീമുമായി കളത്തിലിറങ്ങാൻ ഒട്ടും വയ്യ എന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു.

റയലിനെതിരെ PSG-ക്ക് വേണ്ടി റാമോസ്, നേരിടാനൊരുങ്ങുന്ന ടോണി ക്രൂസ് പറഞ്ഞത് ഇങ്ങനെയാണ്

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു,എതിരാളികൾ ബാംഗ്ലൂർ…