in

LOVELOVE CryCry LOLLOL

റയലിനെതിരെ PSG-ക്ക് വേണ്ടി റാമോസ്, നേരിടാനൊരുങ്ങുന്ന ടോണി ക്രൂസ് പറഞ്ഞത് ഇങ്ങനെയാണ്

മുൻ റയൽ മാഡ്രിഡ്‌ നായകനും നിലവിൽ പിസ്ജി താരവുമായ സെർജിയോ റാമോസിനെ നേരിടുന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ സൂപ്പർ താരമായ ടോണി ക്രൂസ്. സെർജിയോ റാമോസിനെ എതിരെ നിന്ന് നേരിടുന്നത് അൽപ്പം വിചിത്രമായ കാര്യമെന്നാണ് ടോണി ക്രൂസ് പറയുന്നത്

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനൽ റൗണ്ടിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് റയൽ മാഡ്രിഡ്‌ vs പിസ്ജി പോരാട്ടം. ഫെബ്രുവരി 16-ന് പാർക് ഡെസ് പ്രിൻസസിലും, മാർച്ച്‌ 10-ന് സാന്റിയാഗോ ബെർണബുവിലുമാണ് ഇരുപാദ മത്സരങ്ങൾ അരങ്ങേറുന്നത്.

അതേസമയം മുൻ റയൽ മാഡ്രിഡ്‌ നായകനും നിലവിൽ പിസ്ജി താരവുമായ സെർജിയോ റാമോസിനെ നേരിടുന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ സൂപ്പർ താരമായ ടോണി ക്രൂസ്. സെർജിയോ റാമോസിനെ എതിരെ നിന്ന് നേരിടുന്നത് അൽപ്പം വിചിത്രമായ കാര്യമെന്നാണ് ടോണി ക്രൂസ് പറയുന്നത്.

“സെർജിയോ റാമോസ് വെറുമൊരു ടീമംഗമായിരുന്നില്ല, അദ്ദേഹം എന്റെ നായകനായിരുന്നു. റാമോസിനെ നേരിടുന്നത് അൽപ്പം വിചിത്രമായിരിക്കും.” – ടോണി ക്രൂസ് പറഞ്ഞു.

തന്റെ ജീവിതത്തിൽ താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റൻ സെർജിയോ റാമോസ് ആണെന്ന് ടോണി ക്രൂസ് നേരത്തെ പറഞ്ഞതാണ്. 2014-ൽ ബയേൺ മ്യൂണികിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയ ടോണി ക്രൂസ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളുടെ കൂട്ടത്തിലേക്കാണ് പിന്നീട് നടന്നു കയറിയത്.

2004-ൽ സെവിയ്യയിൽ നിന്ന് സാന്റിയാഗോ ബെർണബുവിലെത്തിയ സെർജിയോ റാമോസ് 16 വർഷത്തോളം റയൽ മാഡ്രിഡ്‌ ജേഴ്സിയണിഞ്ഞു, 600-ലധികം മത്സരങ്ങളിൽ നിന്ന് 100-ലധികം ഗോളുകൾ, 4 ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ സ്വപ്നസമാനമായ നേട്ടങ്ങൾ നേടിയാണ് റാമോസ് ക്ലബ്ബ്‌ വിടുന്നത്. പുതിയ കരാറിൽ റാമോസും റയൽ മാഡ്രിഡും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് താരം ഫ്രീ ട്രാൻസ്ഫറിലൂടെ പാരിസിലെത്തുന്നത്.

ബ്ലാസ്റ്റേഴ്സ് അപ്ഡേറ്റ് കഥ ഇതുവരെ, ഇനി എന്താകുമെന്ന് ഇന്നുമുതൽ അറിയാം…

ഇവാന് വീണ്ടും വയ്യ, ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വീണ്ടും ആശങ്കയിൽ മുഖരിതം