in

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സ് പരിശീലകനെ കുറ്റം പറയരുത് അദ്ദേഹത്തിന് ചില പദ്ധതികൾ ഉണ്ട്

ബംഗളൂരുവിനെതിരെയുള്ള കളിയില്‍ ബോക്സിലേക്ക് നല്ല പാസുകള്‍ അപൂര്‍വമായിട്ടേ വരുന്നതുകണ്ടുള്ളു. പലപ്പോഴും ഫ്രീയായി വാസ്ക്വസ് അവിടെ ഉണ്ടായിരുന്നപ്പോഴും പന്ത് വേറെ വഴി പാസ് ചെയ്യുന്നതും, വാസ്ക്വസ് നിരാശപ്പെടുന്നതും കാണാനുണ്ടായിരുന്നു. ഫുഡ്ബോള്‍ ഒരു ടീം ഗെയിം ആണ്. ഒരാള്‍ക്കു മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല. ചിലപ്പോള്‍ ഫോര്‍മേഷന്റെ കുഴപ്പമാവാം. എന്തായാലും വിധി പ്രസ്താവിക്കാനുള്ള സമയമായിട്ടില്ല.

Late drama in Bambolim BY kbfc

ദേവദാസ്: സീസണ്‍ ആരംഭിച്ചിട്ടേയുള്ളു. മൂന്നു മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞത്. കോച്ചിന് ടീമിനെ സംബന്ധിച്ച് പദ്ധതികളുണ്ടാകാം. അദ്ദേഹത്തിന് പൂര്‍ണമായ സ്വാതന്ത്ര്യം കൊടുക്കുക, റിസല്‍റ്റ് തനിയെ വരും. അതുകൊണ്ട് ആരെ കളിപ്പിക്കണം, കളിപ്പിക്കരുത് എന്നൊക്കെ പുറത്തുനിന്ന് പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല എന്നു തോന്നുന്നു. നമ്മള്‍ കളി കാണുന്നതുപോലെ തന്നെയോ അതില്‍ കൂടുതലോ കോച്ചും സപ്പോര്‍ട്ടിങ് സ്റ്റാഫും കാണുന്നുണ്ട്.

ഓരോ കളിക്കാരന്റെയും ശക്തിയും ദൌര്‍ബല്യവും അടുത്തുനിന്ന് മനസ്സിലാക്കുന്നവരാണ് അവര്‍. ഫാന്‍സ് വൈകാരികമായാണ് കാര്യങ്ങള്‍ കാണുക, അതില്‍ തെറ്റുണ്ടെന്നല്ല. പക്ഷേ കോച്ചോ സപ്പോര്‍ട്ടിങ് സ്റ്റാഫോ വെറും മണ്ടന്മാരാണെന്ന മട്ടിലുള്ള പറച്ചിലുകള്‍ ആവശ്യമോ എന്ന് ചിന്തിക്കണം. വിമര്‍ശനങ്ങള്‍ ആവാം. അതിരു കടക്കരുത്. ഇത്രയും പറഞ്ഞത്, ചെഞ്ചോയ്ക്ക് (chencho) കൂടുതല്‍ പ്ലെയിങ് ടൈം കൊടുക്കാത്തതിനെ വിമര്‍ശിച്ചും, ഇഷ്ഫാഖ് അഹമ്മദിനെ വളരെ മോശമായി കുറ്റപ്പെടുത്തിയും കുറേ കമന്റുകള്‍ കണ്ടതുകൊണ്ടാണ്. അവയൊക്കെ അനാവശ്യമാണ്.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ചെഞ്ചോയുടെ കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ പ്ലെയിങ് ടൈം അര്‍ഹിക്കുന്നുണ്ട് എന്ന് നമുക്കെല്ലാം അറിയാം. പക്ഷേ ടീമിലെ മെയിന്‍ സ്ട്രൈക്കര്‍മാരെ കൂടുതല്‍ ആശ്രയിക്കുന്നതില്‍ തെറ്റുപറയാനുമാവില്ല. അവിശ്വസനീയമായ രീതിയില്‍ കളി മെനയാനുള്ള കാലിബര്‍ ഉള്ളവരാണ് അവരെല്ലാം. പ്രതീക്ഷയ്ക്കൊത്തുയരുന്ന പ്രകടനം ഇതുവരെ വന്നില്ല എന്നുമാത്രം. ഒരു പക്ഷേ കോച്ചിന്റെ പദ്ധതികളുമായി പൂര്‍ണമായും പൊരുത്തപ്പെടാത്തതുകൊണ്ടുമാവാം.

ബംഗളൂരുവിനെതിരെയുള്ള കളിയില്‍ ബോക്സിലേക്ക് നല്ല പാസുകള്‍ അപൂര്‍വമായിട്ടേ വരുന്നതുകണ്ടുള്ളു. പലപ്പോഴും ഫ്രീയായി വാസ്ക്വസ് അവിടെ ഉണ്ടായിരുന്നപ്പോഴും പന്ത് വേറെ വഴി പാസ് ചെയ്യുന്നതും, വാസ്ക്വസ് നിരാശപ്പെടുന്നതും കാണാനുണ്ടായിരുന്നു. ഫുഡ്ബോള്‍ ഒരു ടീം ഗെയിം ആണ്. ഒരാള്‍ക്കു മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല. ചിലപ്പോള്‍ ഫോര്‍മേഷന്റെ കുഴപ്പമാവാം. എന്തായാലും വിധി പ്രസ്താവിക്കാനുള്ള സമയമായിട്ടില്ല.

ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ സീസണെക്കാള്‍ മികച്ച ടീമാണ് ഇത്. വിന്‍സി, ആയുഷ് ഒക്കെ കളിയുടെ മൊമെന്റം മാറ്റാന്‍ കഴിവുള്ളവരാണ്. അവര്‍ക്ക് കൂടുതല്‍ കളിക്കാന്‍ അവസരം കിട്ടട്ടെ, ഒറ്റ സീസണ്‍ കൊണ്ട് ഏറ്റവും മികച്ച ടീമിനെ സൃഷ്ടിക്കാന്‍ ലോകത്ത് ഒരു കോച്ചിനും ആവില്ല. അത് ഒരു പ്രോസസ് ആണ്. അതുകൊണ്ട് ഇത്തവണ കോച്ച് തന്നെ പറഞ്ഞതുപോലെ ഓവര്‍ ആയ പ്രതീക്ഷയുടെ ഭാരം ചുമക്കേണ്ടതില്ല. ടോപ് 6ല്‍ എത്തിയാല്‍ നല്ലത്. ഈ ടീമിനെയും കോച്ചിനെയും ഇങ്ങനെ നിലനിര്‍ത്തിയാല്‍ അടുത്ത സീസണില്‍ ടോപ് ഫോറില്‍ ഒരു സ്ഥാനം ഈ ടീമിന് ഉറപ്പാണ്.

ക്രിസ്റ്റ്യാനോ പ്രസിങ് ഫുട്‌ബോൾ കളിച്ചു വീണ്ടും ഗോളുകൾ നേടും: യുണൈറ്റഡ് പരിശീലകൻ

മെസ്സിയുടെ ജേഴ്‌സി മോഷ്ടിച്ച് ടോം ഹോളണ്ട്, വൈറൽ വീഡിയോ കാണാം…