ഫ്രാൻസ്: ബാലൻഡി ഓർ പുരസ്കാര ചടങ്ങ് കാണാൻ വന്ന യുവ ബ്രിട്ടീഷ് നടനായ ടോം ഹോളണ്ടിനെ നീസിനെതിരായ ലീഗ് 1 മത്സരത്തിലേക്ക് പിഎസ്ജി ക്ഷണിച്ചിരുന്നു. ഈ അവസരം മുതലാക്കി ബാലൻഡി ഓർ ജേതാവ് ലയണൽ മെസ്സിയുടെ ജേഴ്സി അദ്ദേഹം സ്വന്തമാക്കി.ഹോളണ്ട് മെസ്സിയുടെ ജേഴ്സി സ്വന്തമാക്കുന്ന വീഡിയോ ആണ് ഇപ്പൊ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആരുമില്ലാത്ത പിഎസ്ജി ഡ്രസ്സിങ് റൂമിലേക്ക് കയറി മോഷ്ടിക്കുന്ന രൂപത്തിൽ അദ്ദേഹം മെസ്സിയുടെ ജേഴ്‌സി എടുത്ത് തന്റെ വസ്ത്രത്തിൽ ഒളിപ്പിക്കുന്ന തമാശ നിറഞ്ഞ കാഴ്ച്ചയാണ് ഇപ്പൊ വൈറലായിക്കൊണ്ടിരിക്കുന്നത്.
ടോം ഹോളണ്ടിന്റെ സാന്നിധ്യം ഇന്നലെ സ്റ്റേഡിയത്തിലെ ആളുകളെ ഒരുപോലെ ആവേശഭരിതരാക്കിയിരുന്നു.തന്റെ പുതിയ സ്‌പൈഡർമാൻ സിനിമയായ “സ്‌പൈഡർമാൻ നോ വേ ഹോമിന്റെ പ്രചാരണാർത്ഥം പാരീസിലെത്തിയതാണ് ഹോളണ്ടും സഹനടിയും പങ്കാളിയുമായ സെന്റായും.
മെസ്സിക്കും മറ്റു പിഎസ്ജി താരങ്ങൾക്ക് ഹസ്തദാനം നൽകി ആശംസിക്കാനും താരം മറന്നില്ല.
എന്നാലും ഇന്നലത്തെ മത്സരം ജയിച്ച് കാണുവാനുള്ള ഭാഗ്യം ഹോളണ്ടിന് ലഭിച്ചില്ല.സൂപ്പർതാരം നെയ്മറിന്റെ അഭാവത്തിൽ ഇറങ്ങിയ പിഎസ്ജി പോയിന്റ് ടേബിളിൽ നിലവിൽ നാലാം സ്ഥാനക്കാരായ നൈസുമായുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.