in

LOVELOVE OMGOMG LOLLOL

ബാലൻ ഡി ഓറിലും PSG യുടെ സ്റ്റേഡിയത്തിലും സ്‌പൈഡർ മാൻ എത്തി…. വൈറലായ വീഡിയോ കണ്ടുനോക്കൂ…

ഡിസംബർ 17-ന് പുറത്തിറങ്ങുന്ന “സ്‌പൈഡർ മാൻ: നോ വേ ഹോം” പ്രൊമോട്ട് ചെയ്യാൻ പാരീസിലെത്തിയ ടോം ഹോളണ്ട് ബാലൻ ഡി ഓർ ചടങ്ങിൽ പങ്കെടുത്തതും, പാരിസ് സെന്റ് ജർമയിന്റെ ഹോം സ്റ്റേഡിയത്തിലെത്തിയതുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.

spiderman at ballon d'or

ഈ ആഴ്ചയായിരുന്നു 2021-ലെ ബാലൺ ഡി ഓർ അവാർഡ് ദാന ചടങ്ങ് ഫ്രാൻസിലെ പാരിസിൽ വെച്ച് അരങ്ങേറിയത്. റോബർട്ട്‌ ലെവന്റോസ്കിയെ 33 പോയന്റുകൾക്ക് പിന്നിലാക്കി പാരിസ് സെന്റ് ജർമയിന്റെ സൂപ്പർ താരമായ ലയണൽ മെസ്സി തന്റെ ഏഴാമത്തെ ബാലൻ ഡി ഓർ സ്വന്തമാക്കി.

ബാലൻ ഡി ഓർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത മികച്ച ഫുട്ബോൾ താരങ്ങൾക്കൊപ്പം സെലിബ്രിറ്റികളും സന്നിഹിതരായിരുന്നു. അവരിൽ ഒരാൾ സ്‌പൈഡർ മാൻ ചിത്രങ്ങളിലെ നായകനായ പീറ്റർ പാർകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ടോം ഹോളണ്ട് ആയിരുന്നു.

spiderman at ballon d’or

പുതിയ സ്‌പൈഡർ മാൻ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പാരീസിലെത്തിയ അദ്ദേഹം, ബാലൻ ഡി ഓർ ചടങ്ങിൽ പങ്കെടുക്കുകയും ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജർമയിന്റെ ഹോം സ്റ്റേഡിയമായ പാർക്ക് ഡെസ് പ്രിൻസസ് സന്ദർശിക്കുകയും ചെയ്തു.

കൂടാതെ ബ്രിട്ടീഷ് താരമായ ടോം ഹോളണ്ട് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു, അതിൽ അദ്ദേഹം പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ രസകരമായി ചെയ്യുന്ന ഓരോ കാര്യങ്ങളുമാണ് കാണിക്കുന്നത്.

അതിൽ ഒന്ന് പാരീസ് സെന്റ് ജെർമെയ്ൻ ഡ്രസ്സിംഗ് റൂമിനുള്ളിൽ സൂപ്പർ താരമായ ലയണൽ മെസ്സിയുടെ ജേഴ്‌സിയെടുക്കുന്നതാണ്, ഒപ്പം അദ്ദേഹം പന്ത് തട്ടി കളിക്കുന്ന രംഗങ്ങളും കാണാൻ കഴിയും. ഡിസംബർ 17-ന് പുറത്തിറങ്ങുന്ന “സ്‌പൈഡർ മാൻ: നോ വേ ഹോം” പ്രൊമോട്ട് ചെയ്യാൻ പാരീസിലെത്തിയ ടോം ഹോളണ്ട് ബാലൻ ഡി ഓർ ചടങ്ങിൽ പങ്കെടുത്തതും, പാരിസ് സെന്റ് ജർമയിന്റെ ഹോം സ്റ്റേഡിയത്തിലെത്തിയതുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.

മെസ്സിയുടെ ജേഴ്‌സി മോഷ്ടിച്ച് ടോം ഹോളണ്ട്, വൈറൽ വീഡിയോ കാണാം…

ലീഗിലെ ഏറ്റവും മികച്ച താരം പോർച്ചുഗീസ് സൂപ്പർ താരമെന്ന് പെപ് ഗ്വാർഡിയോള..