in

LOVELOVE CryCry OMGOMG LOLLOL

ലീഗിലെ ഏറ്റവും മികച്ച താരം പോർച്ചുഗീസ് സൂപ്പർ താരമെന്ന് പെപ് ഗ്വാർഡിയോള..

മാഞ്ചസ്റ്റർ സിറ്റിയുമായി ബെർണാഡോ സിൽവക്ക് 2025 വരെ കരാർ ഉണ്ട്. അതിനാൽ തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് പ്രത്യേക ആശങ്കകളൊന്നുമില്ല. കഴിഞ്ഞ സീസണിലേതു പോലെ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നോട്ടുള്ള പ്രയാണത്തിലും ബെർണാഡോ സിൽവ എന്ന പോർച്ചുഗീസ് സൂപ്പർ താരം നിർണായക സാന്നിധ്യമായിരിക്കും

War in Manchester

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ 2-1ന് തോൽപ്പിച്ചതിന് ശേഷം മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവയെ പ്രീമിയർ ലീഗിലെ മികച്ച കളിക്കാരനെന്ന് വിശേഷിപ്പിച്ചു.

നിലവിൽ മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ബെർണാഡോ സിൽവ തന്നെയാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ടീമിലെ പ്രധാനതാരം. കഴിഞ്ഞ സീസണുകളിലും ഏറ്റവും മികച്ച ഫോമിൽ തന്നെയാണ് 27-കാരനായ ഈ പോർച്ചുഗീസ് താരം കളിച്ചത്.

Pep Guardiola about bernado silva

“രണ്ടോ മൂന്നോ സീസണുകൾക്ക് മുൻപ് സിൽവ ലീഗിലെ മികച്ച താരമായിരുന്നു, ഇപ്പോഴും ലീഗിലെ ഏറ്റവും മികച്ച താരം സിൽവയാണ്. മൂന്ന് വർഷം മുൻപ്, ഞങ്ങൾക്ക് ലീഗിൽ 98 പോയിന്റുകൾ ഉണ്ടായിരുന്ന സമയത്തെ കളി നിങ്ങൾ നോക്കേണ്ടതുണ്ട്, ഇപ്പോഴും സിൽവ എന്ന മികച്ച കളിക്കാരനെ നിങ്ങൾ കാണുന്നു.”

“അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്, സിൽവ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ സിൽവക്ക് കഴിയും. ഒരു മികച്ച ഗോൾകീപ്പർക്കെതിതിരെ അവിശ്വസനീയമായ ഫിനിഷായിരുന്നു അത് (കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ ബെർണാഡോ സിൽവ നേടിയ മനോഹര ഗോൾ). ബെർണാഡോ സിൽവ മറ്റൊരു തലത്തിലുള്ള താരമാണ്.” – എന്നാണ് പെപ് ഗ്വാർഡിയോള പറഞ്ഞത്.

മാഞ്ചസ്റ്റർ സിറ്റിയുമായി ബെർണാഡോ സിൽവക്ക് 2025 വരെ കരാർ ഉണ്ട്. അതിനാൽ തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് പ്രത്യേക ആശങ്കകളൊന്നുമില്ല. കഴിഞ്ഞ സീസണിലേതു പോലെ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നോട്ടുള്ള പ്രയാണത്തിലും ബെർണാഡോ സിൽവ എന്ന പോർച്ചുഗീസ് സൂപ്പർ താരം നിർണായക സാന്നിധ്യമായിരിക്കും.

ബാലൻ ഡി ഓറിലും PSG യുടെ സ്റ്റേഡിയത്തിലും സ്‌പൈഡർ മാൻ എത്തി…. വൈറലായ വീഡിയോ കണ്ടുനോക്കൂ…

മെസ്സിയുടെ ബാലൻ ഡി ഓർ വിമർശനങ്ങൾക്കെതിരെ മറുപടി നൽകി ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ ഇൻ ചീഫ്