in

LOVELOVE

കപ്പുയർത്താൻ കഴിയുന്ന ടീം തന്നെയാണ് ഇത്, മടങ്ങി വരും തീർച്ച

വരാനുള്ള മത്സരങ്ങളിൽ പഴയ വീറും വാശിയും നിറഞ്ഞ പ്രകടനങ്ങൾ കാണാൻ നമുക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്…. ടീമിനും ടീമിനെ ഒരുക്കുന്ന വുക്കമനോവിച്ചിനും അഭിനന്ദനങ്ങൾ…. മടങ്ങി വരും….തീർച്ച

ഇന്നലെത്തെ തോൽവിൽ ടീമിനെ പഴിക്കാൻ ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനും കഴിയില്ല ..അങ്ങനൊരു അവസ്ഥയിലായിരുന്നു നമ്മുടെ കോച്ചും പിള്ളാരും ഇന്നലെ കളത്തിലിറങ്ങിയത്. ഒട്ടും ഫിറ്റല്ലാതെയാണ് ഓരോ പ്ലയേഴ്സും പന്തു തട്ടിയത്. ലോങ് റേഞ്ച് പാസുകളിലേക്ക് വിചാരിച്ച പോലെ എത്താൻ നമ്മുടെ കളിക്കാർക്ക് കഴിയുന്നില്ലായിരുന്നു….

കാര്യമായ പരിശീലനം പോലും നടത്താൻ കഴിയാതെ ബാഗ്ലൂരു പോലോത്തൊരു ടീമിനോട് ഒരു ഗോള് മാത്രം വഴങ്ങി തോൽവി സമ്മതിക്കേണ്ടി വന്നെങ്കിലും. ടീമിന്റെ ആത്മാർഥമായ പ്രകടനത്തിനാണ് എന്നെപ്പോലെയുള്ള ഓരോ ആരാധകന്റെയും സല്യൂട്ട്….

ഈ മത്സരത്തിൽ അനായാസം ബ്ലാസ്റ്റേഴ്‌സിനെ കീഴ്പെടുത്താമെന്ന വ്യാമോഹത്തോടെ പല തന്ത്രങ്ങളും മാറിമാറി പരീക്ഷിച്ചിട്ടും കൂടുതലൊന്നും ചെയ്യാൻ അവർക്ക് ഇടനൽകാതെ പ്രതിരോധം കാത്ത നിഷുവും ഹർമിപാമും കബ്രയുമെല്ലാം മികച്ചു നിന്നു…
തളർന്നത് പോരാട്ട വീര്യമല്ലെന്നും ശരീരം മാത്രമാണെന്നുമവർ ബാഗ്ലൂരുവിന് കാണിച്ചു കൊടുത്തു…

ആ ഫ്രിക്കീക്കിന് അവർക്ക് അവസരം കിട്ടിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ മറ്റു പലതും സംഭവിച്ചേനേ…… അതും എടുത്ത് പറയേണ്ട ഒന്നാണ് ലോകോത്തര നിലവാരമുള്ള ആ കർവിംഗ് കിക്ക്‌ ഗില്ലല്ല മറ്റേത് ഒന്നാം നമ്പർ കീപ്പർക്കും തടയിടാൻ കഴിയാത്തതാണെന്നാണ് എനിക്ക് തോന്നുന്നത്…

തോൽവിയിലും തല ഉയർത്തിത്തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് മടങ്ങിയത്… അടുത്ത മത്സരത്തിലേക്കുള്ളൊരു തയ്യാറെടുപ്പായിട്ടാണ് ഇതിനെ കാണാൻ ആരാധകർ ആഗ്രഹിക്കുന്നത്…. കപ്പുയർത്താൻ കൽപ്പുള്ള ,പ്രതീക്ഷ നൽകുന്ന മികച്ച ടീമായത് കൊണ്ട് തന്നെയാണ് ഓരോ ആരാധകർക്കും തോൽവിയിലും ടീമിനെ ചേർത്ത് പിടിക്കാനും സപ്പോർട്ട് നൽകാനും കഴിയുന്നത് …

എംബാപ്പെ റയലിലേക്ക്???

ഗ്രീൻവുഡിനെ സമൂഹ മാധ്യമങ്ങളിൽ അൺ -ഫോളോ ചെയ്തു പ്രമുഖ യുണൈറ്റഡ് താരങ്ങൾ…