മാഞ്ചേസ്റ്റർ യുണൈറ്റഡ് യുവ താരം മേസൺ ഗ്രീൻവുഡിനെ സമൂഹ മാധ്യമങ്ങളിൽ അൺ -ഫോളോ ചെയ്തു പ്രമുഖ യുണൈറ്റഡ് താരങ്ങൾ.
ഞായറാഴ്ച പുറത്തു വന്ന പീഡന ആരോപണത്തിൻ ശേഷം ഇന്നലെ രാവിലെയോടെ ഗ്രീൻവുഡിനെ ഗ്രേറ്റർ മാഞ്ചേസ്റ്ററിലെ പോലീസ് ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഗ്രീൻവുഡിന്റെ കാമുകി ഹർലേറ്റ് റോബസൺ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്.
ഗ്രീൻവുഡിനെ ആദ്യമായി സോഷ്യൽ മീഡിയകളിൽ അൺ -ഫോളോ ചെയ്തത് യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയയാണ്.സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയും പോൾ പോഗ്ബയും മാർക്കസ് രാഷ്‌ഫോർഡും ഡി ഗിയ ക്ക് പുറമെ ഗ്രീൻവുഡിനെ സമൂഹ മാധ്യമങ്ങളിൽ അൺ -ഫോളോ ചെയ്തു.
ഗ്രീൻവുഡിന്റെ സ്പോൺസർമാരായ നൈക്കും കാട്ബറിയും കരാർ താത്കാലികമായി റദ്ധാക്കി.ഗ്രീൻവുഡിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
യുണൈറ്റഡ് അക്കാഡമിയിലൂടെ വളർന്ന ഗ്രീൻവുഡ്.129 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് വേണ്ടി 35 ഗോളുകൾ നേടിയിട്ടുണ്ട്.