in ,

പ്രധാന കടമ്പ കടന്ന് ശ്രീശാന്ത്, ഇത്തവണ ലേലത്തിൽ ഉണ്ടാവും!

വിലക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരികെ എത്തിയ മലയാളി പേസർ എസ് ശ്രീശാന്ത് ഇത്തവണ IPL ലേലത്തിന്റെ ഭാഗമാവും. കഴിഞ്ഞ സീസണിൽ തന്നെ ലേലത്തിന് രജിസ്റ്റർ ചെയ്തിരുന്നു എങ്കിലും അവസാന ലിസ്റ്റിൽ എത്താൻ ശ്രീക്ക് കഴിഞ്ഞിരിക്കുന്നില്ല. എന്നാൽ ഇത്തവണ രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളിൽ നിന്നും ടീമുകളാൽ തിരഞ്ഞെടുക്കപ്പെട്ട  590 താരങ്ങളുടെ അന്തിമ ലിസ്റ്റിൽ ശ്രീശാന്തും ഉണ്ട്!

590 താരങ്ങൾ അടങ്ങുന്ന അന്തിമ പട്ടിക, അതിൽ 370 ഇന്ത്യൻ താരങ്ങളും, അതിലൊരാൾ ആയി എത്തുക മലയാളികളുടെ പ്രിയങ്കരനായ താരം എസ് ശ്രീശാന്ത്! നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് ശ്രീശാന്ത് ലേലത്തിന്റെ ഭാഗമാവുന്നത് എന്നതാണ് പ്രത്വേകത! ഈ മാസം 12,13 ദിവസങ്ങളായി നടക്കുന്ന ലേലത്തിൽ 50 ലക്ഷം രൂപ അടിസ്ഥാന തുകക്ക് ആവും മുൻ ഇന്ത്യന്‍ പേസർ ഓക്ഷൻ ടേബിളിലേക്ക് എത്തുന്നത്. പത്ത് ടീമുകളിൽ ഒന്നെങ്കിലും ശ്രീശാന്തിന് വേണ്ടി ശ്രമിക്കും എന്ന് പ്രതീക്ഷിക്കാം!

Sreesanth back to work

ഒരുപാട് പ്രതീക്ഷകളോടെ 2020 ലേലത്തിന് പേര് നൽകിയ ശ്രീശാന്തിനെ നേരിട്ടത് വൻ നിരാശയായിരുന്നു, ലേലത്തിന് ടേബിളിൽ എത്തുന്ന താരങ്ങളുടെ കൂട്ടത്തിൽ എത്തിപ്പെടാൻ ശ്രീശാന്തിന് കഴിഞ്ഞില്ല. തന്നെ ടീമിൽ എത്തിക്കാൻ മൂന്നോളം ടീമുകൾ താത്പര്യം അറിയിച്ചിരുന്നതായി അന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു എന്നാൽ അന്ന് അത് നടന്നില്ല. രജിസ്റ്റര്‍ ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റിൽ നിന്നും തങ്ങൾക്ക് താത്പര്യമുള്ള താരങ്ങളെ ഷോട്ട് ലിസ്റ്റ് ചെയ്യാനുള്ള അവസരം ടീമുകൾക്ക് ഉണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് അന്തിമ പട്ടിക തയാറാക്കുന്നത്.

അഞ്ച് സീസണുകളിൽ മൂന്ന് ടീമുകൾക്കായി 44 മത്സരങ്ങൾ ആണ് ശ്രീശാന്ത് കളിച്ചിട്ടുള്ളത്. പഞ്ചാബിന്റെ സ്ഥിര അംഗമായി കളിച്ച ആദ്യ സീസണിൽ തന്നെയാണ് മികച്ച പ്രകടനങ്ങൾ വന്നത്. പഞ്ചാബിലെ മൂന്ന് വർഷങ്ങൾക്ക് ശേഷം 2011 ൽ കൊച്ചിൻ ടസ്കേസ് കേരളയുടെ ഭാഗമായി. പിന്നീട് 2013 ൽ രാജസ്ഥാൻ റോയൽസിലെത്തി. 44 മത്സരങ്ങളിൽ നിന്നും 40 വിക്കറ്റുകളാണ് ശ്രീ നേടിയത്. 2013 ൽ രാജസ്ഥാനിൽ കളിക്കുന്ന കാലയളവില്‍ ആണ് കോഴ വിവാദവും പിന്നീടുള്ള കറുത്ത അദ്ധ്യായവും തുടങ്ങുന്നത്.

590 പേരുടെ ചുരുക്ക പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളും ആണ് ഉള്ളത്. ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവുമധികം ഓവർസീസ് പേരുകൾ ഉള്ളത്, 47 പേർ! വെസ്റ്റ് ഇൻഡീസ് (34), സൗത്ത് ആഫ്രിക്ക (33) ഇംഗ്ലണ്ട് (24) ന്യൂസിലാന്റ് (24), ശ്രീലങ്ക (23) എന്നിങ്ങനെ പോവുന്നു ലിസ്റ്റ്. സിംബാബ്വെ, നേപാൾ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നും ഒരോ താരങ്ങളുണ്ട്!

ഗ്രീൻവുഡിനെ സമൂഹ മാധ്യമങ്ങളിൽ അൺ -ഫോളോ ചെയ്തു പ്രമുഖ യുണൈറ്റഡ് താരങ്ങൾ…

വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മികച്ച കൂടുമാറ്റങ്ങൾ..