in

LOVELOVE

വേണമെങ്കിൽ ഞങ്ങളതും ചെയ്യും, കൊച്ചിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “പടിയായിക്കോ”…

വേണമെങ്കിൽ ഞങ്ങളതും ചെയ്യും കൊച്ചിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “പടിയായിക്കോ” കാരണം ബ്ലാസ്റ്റേഴ്‌സ് ഫാൻ ആയതിന്റെ പേരിൽ അത്രയേറെ പീഡനങ്ങൾ സഹിച്ചിട്ടുണ്ട്, കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്, ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്..

ഇത് പതിനൊന്നു പേരുടെ ടീമല്ല, ലക്ഷങ്ങളുടെ വികാരമാണ്.. ആദ്യ ടാഗ് വന്നപ്പോൾ തന്നെ ഹേറ്റ് ക്യാമ്പയിൻ തുടങ്ങിക്കഴിഞ്ഞിരുന്നു.. ‘ചുമ്മാ ചെന്നങ്ങു തോറ്റാൽ പോരെ, ഇത്രയും ബിൽഡപ്പ് വേണോ..?’, ‘കേരളത്തിന്റെ പേര് കളയാൻ വേണ്ടി ബ്ലാസ്റ്റേഴ്‌സ് എന്ന് മാത്രം ഇട്ടാൽ പോരേ..?’, ആദ്യ കളി തോറ്റപ്പോൾ കട്ട ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ എന്ന് ഇപ്പോൾ ഊക്കം കൊള്ളുന്ന പലരും പറഞ്ഞു, ‘പണ്ടത്തെ ചങ്കരൻ ഇപ്പോഴും തേങ്ങുമേൽ തന്നെ..’

ബ്ലാസ്റ്റേഴ്‌സ് ഫാൻ ആയതിന്റെ പേരിൽ അത്രയേറെ പീഡനങ്ങൾ സഹിച്ചിട്ടുണ്ട്, കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്, ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്.. മത്സര ദിവസം നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലൈൻഅപ്പ്‌ അടക്കം പോസ്റ്റ്‌ ചെയ്യുമ്പോൾ കുമ്മോജി കൊണ്ട് നിറച്ചവർ ഇപ്പോൾ മഞ്ഞ ഹൃദയം. റിപ്ലൈ ആയി ഇടാൻ തുടങ്ങിയിരിക്കുന്നു..

ഇവാൻ..
താങ്കൾ കൊണ്ടുവന്നതാണ് ഈ മാറ്റം.. കരോലിസ്..
താങ്കൾ ഇവിടെ വേണം.. ഈ ക്ലബിന് താങ്കളെ വേണം..

ഇന്നത്തെ ലൈൻഅപ്പ്‌ കണ്ട് ശരിക്കും പകച്ചു പോയി.. സഹൽ, ചെഞ്ചോ ബെഞ്ചിൽ പോലുമില്ല.. എന്നിട്ടും കളത്തിൽ ഇറങ്ങിയവർ എല്ലാം പടത്തലവൻ ആകുന്നതാണ് ഇന്ന് കണ്ടത്..

ഓവൻ കോയലിനോടാണ്..
ഞങ്ങൾക്ക് ഓരോ വിജയവും ലോകകപ്പ്‌ വിജയങ്ങളാണ്.. അത് ഞങ്ങൾ ആഘോഷിക്കും.. വേണ്ടി വന്നാൽ ഗോവയിൽ വന്ന്, ടീം താമസിക്കുന്ന ഹോട്ടലിന്റെ മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കും.. കൊച്ചിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ.. “പടിയായിക്കോ..”

ഇന്നലെ അയാൾ ഉറങ്ങിയിട്ടുണ്ടാവില്ല, ഇനി അഥവാ ഉറങ്ങിയാൽ തന്നെ ഇടക്കിടെ ഞെട്ടിയുണർന്നിട്ടുണ്ടാവും,. നെഞ്ചിൽ പകയുടെ കനൽ എരിയുകയാണ്….

സഞ്ചു പുറത്ത്? ചഹിലിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ച് രാജസ്ഥാൻ ട്വീറ്റ്! സത്യാവസ്ഥ ഇതാണ്!