in

LOVELOVE

ഇടഞ്ഞ കൊമ്പൻ ഒഡീഷയെ കുത്തിമലർത്തി തലയെടുപ്പോടെ വീണ്ടും തലപ്പത്ത്…

തകർപ്പൻ ജയത്തോടെ 11 കളികളിൽ നിന്നും 20 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒന്നാമത് എത്തി.തോൽവിയോടെ ഒഡീഷ 13 പോയിന്റുമായി ഒമ്പതാമത് നിൽക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം മത്സരത്തിലും ഇടഞ്ഞ കൊമ്പന്റെ ചൂടറിഞ്ഞ് ഒഡീഷ എഫ്സി. ഇന്ന് തിലക് മൈദാൻ സ്റ്റേഡിയത്തിൽ വെച്ച് എതിരില്ലാത്ത ഇരട്ട ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ അടിച്ചോടിച്ചത്.

രണ്ട് ഡിഫന്‍ഡേഴ്സ് ആണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്.ജെസ്സലിന് പകരം ആദ്യ ഇലവനില്‍ എത്തിയ നിഷു കുമാര്‍ ഇടതു വിങ്ങിലൂടെ കട്ട് ചെയ്ത് കയറി ഒരു കേളറിലൂടെ 29ആം മിനുട്ടില്‍ പന്ത് വലയില്‍ എത്തിച്ചു .39ആം മിനുട്ടില്‍ കിട്ടിയ ഒരു കോര്‍ണറില്‍ നിന്‍‌ ഹെഡറിലൂടെ ഖാബ്ര ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി.

ലീഡ് വഴങ്ങിയതോടെ തിരിച്ചടിക്കാൻ ഒഡീഷ എഫ്സി ഹൈ പ്രെസിംഗ് ഗെയിം തന്നെ പുറത്ത് എടുത്തെങ്കിലും കേരളത്തിന്റെ ഉറച്ച പ്രതിരോധം വിലങ്ങുതടിയായി. തകർപ്പൻ ജയത്തോടെ 11 കളികളിൽ നിന്നും 20 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒന്നാമത് എത്തി.തോൽവിയോടെ ഒഡീഷ 13 പോയിന്റുമായി ഒമ്പതാമത് നിൽക്കുന്നു

അതായിരുന്നു ഇവാന്റെ രാജതന്ത്രം, കൊമ്പൻമാരുടെ ചാണക്യൻ

ബാഴ്സയെ പുറത്താക്കി റയൽ ഫൈനലിൽ, ഇത് സെഞ്ച്വറി എൽ-ക്ലാസികോ വിജയം