in

LOVELOVE

ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കണ്ടോളു…

ഈയൊരു മത്സരം ബ്ലാസ്റ്റേഴ്സ് ആരാധകരായ ട്രോളന്മാർക്ക് വളരെ വലിയ ഒരു ചാകര തന്നെയാണ് ഒരുക്കി കൊടുത്തിരിക്കുന്നത്. അത്രമേൽ രസകരമായ കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ വരുന്നത്. പരിശീലന വേളയിൽ പിറന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ക്രിക്കറ്റ് മത്സരം കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങൾക്ക് 90 മിനിറ്റും പന്തുതട്ടി ഫുട്ബോൾ കളിക്കാൻ മാത്രമല്ല അറിയുന്നത്. വേണ്ടിവന്നാൽ ബാറ്റും ബോളും എടുത്ത ശേഷം ക്രിക്കറ്റ് കളിക്കാനും അവർക്ക് കഴിയും എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലന ക്യാമ്പിൽ നടന്ന ഒഴിവു സമയത്തെ വിനോദങ്ങൾ.

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങൾ എല്ലാവരുംതന്നെ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തു വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും എല്ലാവരും ബോൾ ചെയ്യുവാനും ബാറ്റ് ചെയ്യുവാനും മത്സരിച്ചു. അതിനിടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ അനുകരിച്ചു ബോൾ ചെയ്ത മലയാളിതാരം പ്രശാന്ത് ഏറെ ശ്രദ്ധ നേടി.

ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ക്രിക്കറ്റ് പ്രേമികൾക്കും ഏറെ ഹരം പകരുന്ന ഒരു സംഭവം തന്നെയാണ് ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ ക്ലബ്ബിൻറെ പരിശീലന വേളയിൽ അരങ്ങേറിയ ക്രിക്കറ്റ് മത്സരം. താരങ്ങളുടെ ബോളിങ് ബാറ്റിംഗ് ആക്ഷനുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആണ്.

ഈയൊരു മത്സരം ബ്ലാസ്റ്റേഴ്സ് ആരാധകരായ ട്രോളന്മാർക്ക് വളരെ വലിയ ഒരു ചാകര തന്നെയാണ് ഒരുക്കി കൊടുത്തിരിക്കുന്നത്. അത്രമേൽ രസകരമായ കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ വരുന്നത്. പരിശീലന വേളയിൽ പിറന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ക്രിക്കറ്റ് മത്സരം കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്.

മാഞ്ചെസ്റ്റെർ സിറ്റിയുടെ വിജയക്കുതിപ്പിന് തടയിടാൻ ആഴ്സനലിനും കഴിഞ്ഞില്ല…

ക്രിസ്റ്റ്യാനോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് സുവർണാവസരം…