in

LOVELOVE OMGOMG LOLLOL AngryAngry

മുംബൈയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന് ഒരേയൊരു വഴി മാത്രം

കേരള ബ്ലാസ്റ്റേഴ്‌സ് ഈ വർഷത്തെ ഏറ്റവും ടഫ്‌ ആയ മത്സരം ആണ് ഈ ഞായറാഴ്ച കളിക്കാൻ പോകുന്നത്.. ഈ വർഷത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് നിലവിലെ ടേബിൾ ടോപ്പേഴ്‌സ് ആയ മുബൈ. ഈ മത്സരത്തെ എങ്ങനെ നേരിടാം എന്നു നോക്കാം..

KBFC Training

ആദ്യമായി ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിങ് സ്ട്രാറ്റജി ആണ് ഫോളോ ചെയ്യുന്നത് എങ്കിൽ ഗോളുകൾ ഒരു ധക്ഷണ്യവും ഇല്ലാതെ അവർ അടിച്ചു കൂട്ടും അത്രയ്ക്ക് ശക്തമായ അറ്റാക്കിങ് ടീം ആണ് അവർ. ഇവിടെ ബ്ലാസ്റ്റേഴ്‌സ് അവലംബിക്കേണ്ടത് അടിക്കു തിരിച്ചടി എന്ന തന്ത്രം ആണ്.

ഒരു സമയം പോലും ബോൾ കുറെന്നേരം ഒരാൾ തന്നെ ഹോൾഡ് ചെയ്യാതെ ചെറിയ പാസ്സുകളിൽ കൂടി മുന്നേറുക. ബോൾ പൊസഷൻ അവർക്ക് കൊടുക്കാതെ ഇരിക്കുക. കഴിവതും നമ്മൾ ഒഡിഷയ്ക്ക് എതിരെ എടുത്ത അതേ കളി ഇവിടെയും കൊണ്ടുവരുക..

KBFC Training

ഇനി പ്രശാന്തിന്റെയും, വിൻസിയുടെയും സ്‌പീഡ്‌ ബ്ലാസ്റ്റേഴ്‌സ് ഈ കളി ആണ് യൂസ് ചെയ്യേണ്ടത്. പ്രശാന്ത് തന്റെ സ്പീഡ് ഉപയോഗിച്ചു ലൈൻ റഫറിയുടെ വട്ടം ഓടി വന്നു കണ്ണ് മറയ്ക്കുക,ബ്ലാസ്റ്റേഴ്‌സ് ഗോൾ അടിക്കുന്നത് അയാൾ കണ്ടാൽ ഓഫ് സൈഡ് അല്ലെങ്കിൽ, ഫൗൾ വിളിക്കുവാനും മുതിർന്നേക്കുമെന്ന് കരുതിയാൽ തെറ്റില്ല, കാരണം ചരിത്രം അങ്ങനെയാണ്.

നാളെ നിഷു കുമാർ ആദ്യമായി സ്റ്റാർട്ടിങ് ഇലവനിൽ വരാൻ നല്ല ചാൻസ് ഉണ്ട്. സഹൽ മിക്കവാറും ബെഞ്ച് ആയിരിക്കും അല്ലെങ്കിൽ മിഡിൽ , അറ്റാക്കിങ് മിഡ്‌ ഫീൽഡർ ആയി ഇറക്കും. സഹലിനെ വിങ്‌ കളിപ്പിക്കാൻ സാധ്യത വളരെ കുറവാണ്. ഡയസ്, അൽവാരോ എന്നിവർ ഫ്രണ്ട് ലൈൻ വരാൻ സാധ്യത ഉണ്ട്.

ജയിച്ചാൽ അത് ടീമിന്റെ കോൺഫിഡൻസ് ലെവൽ ഭയങ്കരമായി ഉയർത്തും, പക്ഷെ അതിനുള്ള സാധ്യത വളരെ കുറവാണ് കാരണം എനസ് കളിക്കാനില്ല എന്നത് തന്നെയാണ് അതിന് കാരണം. അതേ സമയം ബ്ലാസ്റ്റേഴ്‌സ് വമ്പന്മാരെ അട്ടിമറിച്ച ടീം കൂടിയാണ് എന്ന ഘടകം പ്രതീക്ഷ നൽകുന്നുണ്ട്.

ഗൗതം ഗംഭീർ IPL ലേക്ക് തിരിച്ചെത്തുന്നു, പുതിയ റോൾ ലക്നൗ ടീമിനൊപ്പം!

മെസ്സിക്ക് വേണ്ടി പി എസ് ജി ഏഴു താരങ്ങളെ ഒഴിവാക്കുന്നു, ഫ്രഞ്ച് ക്ലബ്ബിൽ വമ്പൻ അഴിച്ചുപണി