in

LOVELOVE OMGOMG LOLLOL AngryAngry CryCry

മെസ്സിക്ക് വേണ്ടി പി എസ് ജി ഏഴു താരങ്ങളെ ഒഴിവാക്കുന്നു, ഫ്രഞ്ച് ക്ലബ്ബിൽ വമ്പൻ അഴിച്ചുപണി

ഇപ്പോൾ ടീമിൻറെ പ്രകടനം മോശം ആവുകയാണെങ്കിൽ മുമ്പുണ്ടായിരുന്ന അതിൽനിന്നും പതിന്മടങ്ങ് വിമർശനമാണ് ഓരോ മത്സരങ്ങൾക്കു ശേഷവും പാരീസ് ക്ലബ്ബ് ഏറ്റുവാങ്ങേണ്ടി വരുന്നത്. ഇതിൻറെ കാരണം ലയണൽ മെസ്സിയെ പോലെ ഒരു സൂപ്പർതാരം വന്നത് തന്നെയാണ്.

PSG Stars

ലയണൽ മെസ്സി എന്ന സൂപ്പർതാരം ഫ്രഞ്ച് ക്ലബ്ബായ പാരീസ് ജർമ്മനിയിൽ വന്നതിനുശേഷം അവരുടെ ആരാധകരുടെ എണ്ണത്തിൽ വളരെ വലിയ ഒരു വർദ്ധനവ് തന്നെ ഉണ്ടായി അതിനു പുറമെ ടീമിൻറെ വിപണി മൂല്യവും കുതിച്ചുയർന്നു. എന്നാൽ അതിനോടൊപ്പം തന്നെ ചില പ്രശ്നങ്ങളും ഉദിക്കുന്നുണ്ട്.

ഇപ്പോൾ ടീമിൻറെ പ്രകടനം മോശം ആവുകയാണെങ്കിൽ മുമ്പുണ്ടായിരുന്ന അതിൽനിന്നും പതിന്മടങ്ങ് വിമർശനമാണ് ഓരോ മത്സരങ്ങൾക്കു ശേഷവും പാരീസ് ക്ലബ്ബ് ഏറ്റുവാങ്ങേണ്ടി വരുന്നത്. ഇതിൻറെ കാരണം ലയണൽ മെസ്സിയെ പോലെ ഒരു സൂപ്പർതാരം വന്നത് തന്നെയാണ്.

PSG Stars

ഇതിനുപുറമേ നിലവിൽ ക്ലബ്ബിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതാരം ലയണൽ മെസ്സിയാണ് യൂറോപ്പിലെ എല്ലാ ക്ലബ്ബുകൾക്കും ബാധകമായ സാമ്പത്തിക നിയന്ത്രണം സൂപ്പർതാരങ്ങൾക്ക് കൂറ്റൻ പ്രതിഫലം നൽകുമ്പോൾ ടീമുകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. അതുമൂലം ചില താരങ്ങളെ ഒഴിവാക്കുവാൻ അവർ നിർബന്ധിതരാകും.

നിലവിൽ ഫ്രഞ്ച് ക്ലബ്ബിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്നത് 41 മില്യൺ യൂറോ പ്രതിഫലമായി കൈപ്പറ്റുന്ന ലയണൽ മെസി തന്നെയാണ്. എന്തായാലും ഈ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ വേണ്ടി വരുന്ന ജനുവരിയിൽ ഏഴോളം താരങ്ങളെ പറഞ്ഞിടുവാൻ ആണ് ഫ്രഞ്ച് ക്ലബ്ബിൻറെ മാനേജ്മെൻറ് തീരുമാനിച്ചിരിക്കുന്നത്.

സെർജിയോ റിക്കോ, റാഫിന്യ അൽകാൻട്ര, കോളിൻ ഡാഗ്‌ബ, ലായ്വിൻ കുർസാവ, അബ്‌ദു ദയല്ലോ, എറിക് ജൂനിയർ ദിന എരിമ്പേ, മൗറോ ഇകാർഡി എന്നിവരെയാണ് മെസ്സി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ വേജ് ബാർ സംരക്ഷിക്കുന്നതിനുവേണ്ടി ഫ്രഞ്ച് ക്ലബ് ഒഴിവാക്കാൻ പോകുന്നത്.

മുംബൈയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന് ഒരേയൊരു വഴി മാത്രം

മെസ്സിയുടെ 11 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് യൂറോപ്യൻ ഫുട്ബോളിലെ പുത്തൻ താരോദയം…