in

LOVELOVE LOLLOL OMGOMG CryCry AngryAngry

ലൂണ നമ്മുടെ മുത്താണ്?മറ്റാർക്കും കിട്ടാത്ത അപൂർവനേട്ടം ലൂണ അല്ലാതെ മറ്റാര് നേടും??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളയോട് പരാജയപ്പെട്ടിരുന്നു. കൊൽക്കത്തയിൽ വച്ച് നടക്കുന്ന ടൂർണമെന്റിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചുകൊണ്ട് ഗോകുലം കേരള രണ്ടാം വിജയം സ്വന്തമാക്കിയത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളയോട് പരാജയപ്പെട്ടിരുന്നു. കൊൽക്കത്തയിൽ വച്ച് നടക്കുന്ന ടൂർണമെന്റിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചുകൊണ്ട് ഗോകുലം കേരള രണ്ടാം വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി വിദേശ താരമായ അഡ്രിയൻ ലൂണ ഗോൾ നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ താരവും അഡ്രിയൻ ലൂണ ആയിരുന്നു. മത്സരത്തിൽ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ മറ്റൊരു നേട്ടം കൂടി കൈവരിക്കുകയാണ് അഡ്രിയൻ ലൂണ.

2021-2022 സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ പന്ത് തട്ടുന്ന അഡ്രിയാൻ ലൂണ തുടർച്ചയായ മൂന്നാം സീസണിലാണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിയുന്നത്. മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ആദ്യത്തെ ഒഫീഷ്യൽ മത്സരങ്ങളിൽ ഗോൾ നേടാനായി എന്ന അപൂർവനേട്ടമാണ് ലൂണ സ്വന്തമാക്കിയത്.

2021-2022 സീസണിലെ ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഗോൾ നേടിയ ലൂണ 2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യമത്സരത്തിലും ഗോൾ നേടിയിരുന്നു. ഈ സീസണിലെ ആദ്യത്തെ ഒഫീഷ്യൽ മത്സരമായ ഗോകുലം കേരളക്കെതിരെ നടന്ന ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിന്റെ മത്സരത്തിലും ഗോൾ നേടിയതോടെ ലൂണ തുടർച്ചയായ മൂന്നാമത്തെ സീസണിലും ഗോൾനേട്ടം ആഘോഷിച്ചു.

ബ്ലാസ്റ്റേഴ്സിനെ തൂക്കിയടിക്കാൻ യുഎഇയിലെ വമ്പൻമാർ, നേരിടാൻ തയ്യാറെന്ന് ബ്ലാസ്റ്റേഴ്‌സ്??

ഇത് ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ സംബന്ധിച്ച് വമ്പൻ പ്രഖ്യാപനം??യുഎഇ ടൂറിനു അവൻ വരുന്നു?