in

LOVELOVE LOLLOL

ബാംഗ്ലൂരുവിനെതിരെ പക വീട്ടാൻ കൊമ്പൻമാർ കളത്തിൽ, മത്സരം ലൈവ് ആയി കാണാൻ വഴികളുണ്ട്

കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന്റെ ഉദ്ഘാടനം മത്സരത്തിനാണ് ഇന്ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഉണരുന്നത്. ചിരവൈരികളായ ബംഗളൂരു എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഉദ്ഘാടനം മത്സരം ഹോം സ്റ്റേഡിയത്തിൽ അരങ്ങേറുന്നത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിൽ അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിവാദകരമായ സംഭവങ്ങൾ ആണ് അരങ്ങേറിയത്. അതിന്റെ ബാക്കിയെന്നോണമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടനം മത്സരത്തിൽ തന്നെ ഇരു ടീമുകളും നേർക്കുനേരെത്തുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 8:00 മണിക്കാണ് കൊച്ചിയിൽ വച്ച് ഉദ്ഘാടനം മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേഷണം സ്പോർട്സ് 18, ജിയോ സിനിമ തുടങ്ങിയവയിൽ ലഭിക്കും. മലയാളം കമന്ററിയോടു കൂടി സൂര്യ മൂവീസിലും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കാണാനാവും. ഇന്ത്യക്ക് പുറത്തുള്ളവർക്ക് വൺഫുട്ബോൾ ആപ്പിലൂടെയും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കാണാനാവും.

ഏറെ വിജയപ്രതീക്ഷയോടെയാണ് സ്വന്തം ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എൽ സീസണിലെ ആദ്യ മത്സരം കളിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇത് പക വീട്ടാനുള്ള അവസരമായാണ് ഐഎസ്എൽ ഉദ്ഘാടനം മത്സരം കാത്തിരിക്കുന്നത്.

ഫുട്ബോൾ മാത്രമല്ല; മറ്റൊരു കായിക ഇനത്തിലും അരങ്ങേറ്റം കുറിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

ബ്ലാസ്റ്റേഴ്‌സ് vs ബാംഗ്ലൂരു മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാൻ അവസാന അവസരം ഇതാണ്