in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഫുട്ബോൾ മാത്രമല്ല; മറ്റൊരു കായിക ഇനത്തിലും അരങ്ങേറ്റം കുറിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ ലോകത്തെ സൂപ്പർ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോളിൽ ഒട്ടവനവധി വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കിയ റോണോ മറ്റൊരു കായിക ഇനത്തിൽ കൂടി അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ കൂടി പുറത്ത് വരികയാണ്.

ഫുട്ബോൾ ലോകത്തെ സൂപ്പർ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോളിൽ ഒട്ടവനവധി വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കിയ റോണോ മറ്റൊരു കായിക ഇനത്തിൽ കൂടി അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ കൂടി പുറത്ത് വരികയാണ്.

സ്പോർട്സ് എന്റർടൈമെന്റ് കാറ്റഗറിയിൽ പെടുന്ന പ്രൊ റെസ്ലിംഗിലാണ് റോണോ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. പ്രൊ റെസ്ലിംഗിലെ ലോകത്തിലെ ഏറ്റവും വലിയതും ജനപ്രീതിയുള്ളതുമായ ഡബ്ലൂ ഡബ്ലൂ ഇ യിലാണ് റോണോ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

ഈ വരുന്ന നവംബർ നാലിന് ഡബ്ലൂ ഡബ്ലൂ ഇ സൗദി അറേബ്യയിൽ നടത്തുന്ന ക്രൗൺ ജ്വൽ ഇവന്റിൽ റോണോ ഡബ്ലൂ ഡബ്ലൂ ഇ അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ താരം ജോൺ സീനയ്ക്കൊപ്പമായിരിക്കും റോണോയുടെ പ്രൊ റെസ്ലിംഗ് അരങ്ങേറ്റം.

അടുത്തിടെ ഡബ്ലൂ ഡബ്ലൂയിൽ റസ്‌ലറും ഹോളിവുഡ് നടനുമായ ഡെയ്ൻ ജോൺസണ് (ദി റോക്ക് ) തിരിച്ച് വരവ് നടത്തിയിരുന്നു. കൂടാതെ മറ്റൊരു സൂപ്പർ താരമായ ജോൺ സീനയും നിലവിൽ ഡബ്ലൂ ഡബ്ലൂഇയുടെ ഭാഗമാണ്.

റോണോ റിങ് അരങ്ങേറ്റം നടത്തുമെങ്കിലും കേവലം ഒരു ഇവന്റിൽ മാത്രം അതിഥി താരമായിട്ടായിരിക്കും റോണോ എത്തുക.

ആ രണ്ട് താരങ്ങൾ ഇന്ന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കില്ല; സൂചന നൽകി പരിശീലകൻ

ബാംഗ്ലൂരുവിനെതിരെ പക വീട്ടാൻ കൊമ്പൻമാർ കളത്തിൽ, മത്സരം ലൈവ് ആയി കാണാൻ വഴികളുണ്ട്