in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ആ രണ്ട് താരങ്ങൾ ഇന്ന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കില്ല; സൂചന നൽകി പരിശീലകൻ

സീസണിലെ ആദ്യ പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് നിലയിൽ രണ്ടു സൂപ്പർ താരങ്ങൾ ഇന്ന് കളിക്കാൻ സാധ്യതയില്ലെന്ന സൂചന നൽകി പരിശീലകൻ ഫ്രാങ്ക് ഡൗവെൻ.

ഐഎസ്എൽ പത്താം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബദ്ധവൈരികളായ ബംഗളൂരുവിനെ നേരിടുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8 മണിക്കാണ് പോരാട്ടം.

സീസണിലെ ആദ്യ പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് നിലയിൽ രണ്ടു സൂപ്പർ താരങ്ങൾ ഇന്ന് കളിക്കാൻ സാധ്യതയില്ലെന്ന സൂചന നൽകി പരിശീലകൻ ഫ്രാങ്ക് ഡൗവെൻ. മുഖ്യ പരിശീലകൻ ഇവൻ വുകമനോവിച്ചിന് വിലക്കുള്ളതിനാൽ സഹ പരിശീലകൻ ഫ്രാങ്ക് ഡൗവനാണ് ആദ്യനാലു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ കളത്തിലിറക്കുക.

ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ടീമിൽ എത്തിച്ച ഇഷാൻ പണ്ഡിത, സൗരവ് മോണ്ടേൽ എന്നിവർ ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല. നേരത്തെ ഇരുവർക്കും പരിക്കേറ്റിരുന്നു. പരിക്കിൽ നിന്ന് മുക്തമായെങ്കിലും ഇരുവരും ഇതോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് സെക്ഷനിൽ ജോയിൻ ചെയ്തിട്ടില്ല.

ഇഷാൻ പണ്ഡിത, സൗരവ് മോണ്ടാൽ എന്നിവരൊഴികെയുള്ള എല്ലാ താരങ്ങളും പരിശീലനത്തിലാണെന്ന് കഴിഞ്ഞ ദിവസം ഫ്രാങ്ക് ഡൗവൻ വ്യക്തമാക്കിയിരുന്നു. ടീമിനോപ്പം പരിശീലനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇരുവരും ഇന്നത്തെ മത്സരത്തിൽ ഇറങ്ങില്ല.

ഇഷാൻ പണ്ഡിതയ്ക്ക് പകരം മുന്നേറ്റനിരയിൽ ബിദ്യാസാഗറും മോണ്ടെലിന് പകരം നിഹാൽ സുധീഷ് ഐമൻ തുടങ്ങിയ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളതിനാൽ ബ്ലാസ്റ്റേഴ്‌സിന് ആശങ്കപ്പെടെണ്ടതില്ല.

കിടിലൻ ടീമിനെ അണിനിരത്തി ബ്ലാസ്‌റ്റേഴ്‌സിനെ ഇനി ലൂണ നയിക്കും

ഫുട്ബോൾ മാത്രമല്ല; മറ്റൊരു കായിക ഇനത്തിലും അരങ്ങേറ്റം കുറിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ