in

ഒഡിഷ എഫ്സി ശക്തമാകും – ബ്ലാസ്റ്റേഴ്‌സ് കോച്ച്

മത്സരങ്ങൾ വിജയിക്കാൻ തങ്ങൾ പ്രാപ്തരാണെന്ന് കാണിക്കാൻ ആരുമായും മത്സരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായ ഇവാൻ വുകോമനോവിച്. ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിന് മുൻപ് നടന്ന പ്രെസ്സ് കോൺഫറൻസിലാണ് ഇവാൻ സംസാരിക്കുന്നത്.

ഹോം മത്സരത്തിൽ ഒഡിഷ എഫ്സി നാളെ ശക്തമാകുമെന്നും ആക്രമണാത്മകമാകുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു. മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ പൂട്ടിയയും ഇവാൻ വുകോമാനോവിച്ചുമാണ് പങ്കെടുത്തത്.

“ഒഡിഷ എഫ്സി നാളെ ശക്തമാകുമെന്നും ആക്രമണാത്മകമാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഫാൻസിന്റെ പിന്തുണയും എല്ലാ കാര്യങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ ഒരു ടീമെന്ന നിലയിൽ ഞങ്ങൾ എല്ലായ്പ്പോഴും കഠിനമായ ഗെയിമുകൾ കളിക്കാൻ തയ്യാറായിരിക്കണം, അതുപോലെ തന്നെ ആക്രമണോത്സുകരായിരിക്കുകയും വേണം.”

“താരങ്ങൾ മത്സരിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നുണ്ട്, അതാണ് നമ്മുടെ ടീമിലുള്ള നല്ല കാര്യവും. മത്സരങ്ങൾ ജയിക്കാൻ ഞങ്ങൾ പ്രാപ്തരാണെന്ന് കാണിക്കാൻ ആരുമായും മത്സരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഫുട്ബോളിൽ നിങ്ങൾ ജയിക്കും, തോൽക്കും, സമനിലയും നേടാം, പക്ഷേ എന്തെങ്കിലും മികച്ചത് നേടാൻ ആഗ്രഹിക്കുന്ന നമ്മുടെ മെന്റാലിറ്റി, പോസിറ്റിവിറ്റിയെല്ലാം ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

ഒഡിഷക്കെതിരായ മത്സരത്തിന് എല്ലാവരും ലഭ്യമാണ് – ഇവാൻ

മുംബൈയുടെ സൂപ്പർ താരനിരയെ തളച്ചിട്ട് ജംഷഡ്പൂർ എഫ്സി..