in ,

LOVELOVE

ഒഡിഷക്കെതിരായ മത്സരത്തിന് എല്ലാവരും ലഭ്യമാണ് – ഇവാൻ

ഒഡിഷ എഫ്സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് പങ്കെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ എല്ലാവരും ലഭ്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഒഡിഷ എഫ്സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് പങ്കെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ എല്ലാവരും ലഭ്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് പത്രസമ്മേളനത്തിൽ പറഞ്ഞു.

നാളത്തെ എവേ മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സംസാരിക്കുന്നത്. ടീമിലെ ആർക്കും പരിക്കുകളൊന്നുമില്ലെന്ന് പറഞ്ഞ ഇവാൻ വുകോമനോവിച്, ആര് വേണമെങ്കിലും നാളെ കളിക്കാനിറങ്ങുമെന്നും കൂട്ടിച്ചേർത്തു.

“എല്ലാ താരങ്ങളും നാളത്തെ മത്സരത്തിന് ലഭ്യമാണ്, എല്ലാ താരങ്ങളും പൂർണ ആരോഗ്യവന്മാരാണ്. ഞങ്ങൾ മുഴുവൻ സ്‌ക്വാഡുമായാണ് ഇവിടെയെത്തിയിരിക്കുന്നത്, അതിനാൽ ആർക്ക് വേണമെങ്കിലും നാളെ കളിക്കാനാവും. തീർച്ചയായും ഇന്ന് ഒരു പരിശീലന സെഷൻ കൂടി ഞങ്ങൾക്ക് നോക്കേണ്ടതുണ്ട്.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

നാളെ ഒഡിഷയുടെ മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിൽ സീസണിലെ ആദ്യ എവേ വിജയവും, കൂടാതെ കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനോടേറ്റ തോൽവിയുടെ ക്ഷീണം മായ്ക്കാനും വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്.

മലയാളി താരം ആദ്യ ഇലവനിലേക്ക്; ഒഡീഷയെക്കതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത

ഒഡിഷ എഫ്സി ശക്തമാകും – ബ്ലാസ്റ്റേഴ്‌സ് കോച്ച്