in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മലയാളി താരം ആദ്യ ഇലവനിലേക്ക്; ഒഡീഷയെക്കതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത

മൂന്നാം അങ്കത്തിന് ബ്ലാസ്റ്റേഴ്സിന് ഇറങ്ങുമ്പോൾ ലൈനപ്പിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ തലവേദനയായ പ്രതിരോധനിരയിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകന് അഴിച്ചു പണികൾ നടത്തേണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച യുവ പ്രതിരോധതാരം ഹോർമിപാമിന് ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാനായിട്ടില്ല. അത്ര മികച്ച ഫോമിലല്ലാത്ത ഹോർമിപമിനെ വെച്ച് മൗറിഷ്യയോ നേരിടാനുള്ള സാഹസം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കാണിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

ആദ്യ മത്സരത്തിലെ വമ്പൻ വിജയത്തിനും രണ്ടാം മത്സരത്തിലെ വമ്പൻ പരാജയത്തിനു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ഒഡീഷയെ നേരിടാനൊരുങ്ങുകയാണ്. ഒഡീഷയുടെ തട്ടകത്തിലാണ് മത്സരം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം കൂടിയാണ്. ലീഗിൽ തിരിച്ച് വരാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ബ്ലാസ്റ്റേഴ്സിന് ഒഡീഷയ്ക്കെതിരെ വിജയിച്ചേ മതിയാവൂ.

മറുഭാഗത്ത് ഒഡീഷയ്ക്കും ബ്ലാസ്റ്റേഴ്സിന്റെ സമാനഅവസ്ഥയാണ്. ഒരു വിജയവും ഒരു തോൽവിയുമാണ ഒഡീഷയുടെ സമ്പാദ്യം. ജോസഫ് ഗാമ്പൂ എന്ന അവരുടെ പരിശീലകന് കീഴിൽ മികച്ച ട്രാക്കിലാണ് ഒഡീഷയുള്ളത്. കൂടാതെ ഡീഗോ മൗറിഷ്യയോ എന്ന ഗോൾ വേട്ടക്കാരനും ബ്ലാസ്റ്റേഴ്സിന് മുന്നിൽ വലിയ വെല്ലുവിളിയാണ്.

മൂന്നാം അങ്കത്തിന് ബ്ലാസ്റ്റേഴ്സിന് ഇറങ്ങുമ്പോൾ ലൈനപ്പിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ തലവേദനയായ പ്രതിരോധനിരയിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകന് അഴിച്ചു പണികൾ നടത്തേണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച യുവ പ്രതിരോധതാരം ഹോർമിപാമിന് ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാനായിട്ടില്ല. അത്ര മികച്ച ഫോമിലല്ലാത്ത ഹോർമിപമിനെ വെച്ച് മൗറിഷ്യയോ നേരിടാനുള്ള സാഹസം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കാണിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

ഹോർമിക്ക് പകരം വിദേശ താരം വിക്ടർ മോങ്കിൽ ആദ്യ ഇലവനിലേക്ക് അത്ഭുതപ്പെടേണ്ടതില്ല. കാരണം അത്രയ്ക്കും വേഗതയുള്ള താരങ്ങളാണ് ഒഡീഷയുടെ വിങ്ങിൽ ഓടിക്കളിക്കുന്ന ജെറിയും നന്തകുമാറും. ഇവരെ നേരിടാൻ ആദ്യ ഇലവനിൽ വിക്ടർ മോങ്കിൽ, ലെസ്‌കോ സഖ്യം തന്നെയാണ് നല്ലത്.

വിക്ടർ മോങ്കിൽ എന്ന വിദേശതാരം ആദ്യഇലവനിലേക്ക് എത്തുമ്പോൾ പ്രതിരോധനിരയിൽ തന്നെ രണ്ട് വിദേശതാരങ്ങളാവും ബ്ലാസ്റ്റേഴ്സിന്. മധ്യനിരയിൽ ലൂണയെയും മുന്നേറ്റ നിരയിൽ ഇവാൻ കലിയുഷ്‌നിയെയും ഇറക്കിയാൽ വിദേശതാരങ്ങളുടെ കാര്യം ബ്ലാസ്റ്റേഴ്സിന് സുഖകാര്യമായി പൂർത്തിയാക്കാം. ഇവാൻ കാളിയൂഷ്നി മധ്യനിരതാരമാണെങ്കിലും അദ്ദേഹം അവസാന മത്സരത്തിൽ സ്‌ട്രൈക്കറായി കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. അതിനാൽ മുന്നേറ്റനിരയിൽ കാളിയൂഷ്നീയെ തന്നെ പരിശീലകൻ ഇറക്കിയേക്കും. കൂടെ മലയാളി താരം രാഹുൽ കെപിയും മുന്നേറ്റ നിരയിലുണ്ടാവും.

ബ്രസീലിനും പരിക്കിന്റെ ശാപം; പരിക്കേറ്റ സൂപ്പർ താരത്തിന് ലോകകപ്പ് നഷ്ടമാവും

ഒഡിഷക്കെതിരായ മത്സരത്തിന് എല്ലാവരും ലഭ്യമാണ് – ഇവാൻ