in

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് വിദേശ സൈനിങ് അപ്ഡേറ്റ് സ്പാനിഷ് മാധ്യമം പുറത്തുവിട്ടു

അവസാന വിദേശ താരമായി ഒരു കിടിലൻ മുന്നേറ്റ നിര സൂപ്പർ കളിക്കാരനെ സ്വന്തമാക്കാൻ ലോകത്തിന്റെ പലഭാഗങ്ങളിൽ ഓടിനടക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്‌ കേരള ബ്ലാസ്റ്റേഴ്‌സ്.

അവസാന വിദേശ താരമായി ഒരു കിടിലൻ മുന്നേറ്റ നിര സൂപ്പർ കളിക്കാരനെ സ്വന്തമാക്കാൻ ലോകത്തിന്റെ പലഭാഗങ്ങളിൽ ഓടിനടക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്‌ കേരള ബ്ലാസ്റ്റേഴ്‌സ്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ലാലിഗ ക്ലബ്ബ് റയോ വയ്യക്കാനോയുടെ സ്പാനിഷ് യുവതാരം സെർജിയോ മോറീനോക്ക് വേണ്ടിയുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ചിട്ടുണ്ട്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലാലിഗ ക്ലബ്ബ് ആർ.സി.ഡി മയ്യോർക്കയുടെ അലക്സ്‌ അലെഗ്രിയ, കൂടാതെ 2 യൂറോപ്യൻ താരങ്ങൾ എന്നിവർക്ക് പിറകെയാണ് സൈനിങ് റഡാറുകൾ തിരിച്ചിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ചുരുങ്ങിയ സമയം മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ അവസാന വിദേശ താരത്തെ കണ്ടുപിടിക്കുക എന്നത് അത്യാവശ്യതയേറിയ കാര്യമാണ്.

ബ്ലാസ്റ്റേഴ്സിന്റെ ക്ഷമ നശിച്ചു, സ്പാനിഷ് താരത്തിന്റെ അപ്ഡേറ്റ് ഇതാ..

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട അവസാന വിദേശ സൈനിങ് ഇവനാണ്..