in

LOVELOVE CryCry OMGOMG LOLLOL AngryAngry

ഹത്ത ക്ലബ്ബിനെതിരെ നാളെ ബ്ലാസ്റ്റേഴ്‌സ് കളിക്കുമോ? ഉത്തരം ഇതാ..

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് മുകളിൽ ഫിഫ ചുമത്തിയ വിലക്ക് നീക്കിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇ ക്ലബ്ബുകളുമായുള്ള പ്രീസീസൺ മത്സരങ്ങൾ നടക്കുമോ എന്നതാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനുള്ള സംശയം.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് മുകളിൽ ഫിഫ ചുമത്തിയ വിലക്ക് നീക്കിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇ ക്ലബ്ബുകളുമായുള്ള പ്രീസീസൺ മത്സരങ്ങൾ നടക്കുമോ എന്നതാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനുള്ള സംശയം.

നിശ്ചയിച്ച 3 മത്സരങ്ങളിൽ 2 മത്സരങ്ങളുടെ തീയതി കഴിഞ്ഞതിനാൽ ശേഷിക്കുന്ന മത്സരമായ ഹത്ത ക്ലബ്ബിനെതിരെയുള്ള ഓഗസ്റ്റ് 28 ഞായറാഴ്ച നടക്കേണ്ട മത്സരമെങ്കിലും ഉണ്ടാകുമോ? എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇന്റർനാഷണൽ സൗഹൃദ മത്സരം കളിക്കണമെങ്കിൽ ഏഷ്യൻ ഫുട്ബോൾ സമിതിയുടെ അനുവാദം കേരള ബ്ലാസ്റ്റേഴ്‌സ് വാങ്ങേണ്ടതുണ്ട്.

അതിനാൽ തന്നെ AFC അനുവാദം കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുകയാണെങ്കിൽ ഹത്ത ക്ലബ്ബുമായുള്ള മത്സരം നടന്നേക്കും, പക്ഷെ ഹത്ത ക്ലബ്ബുമായി നിശ്ചയിച്ച മത്സരം നാളെ ആയതിനാൽ വളരെ വേഗത്തിൽ പെട്ടന്ന് തന്നെ ബ്ലാസ്റ്റേഴ്സിന് AFC അനുവാദം ലഭിക്കേണ്ടതുണ്ട്.

എന്നാൽ ഓഗസ്റ്റ് 29 തിങ്കളാഴ്ച കൊച്ചിയിലേക്ക് വരാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഹത്ത ക്ലബ്ബുമായുള്ള പ്രീസീസൺ മത്സരം കളിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണ്ണായക മത്സരം..

മഞ്ഞപ്പടക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് നാളെ പ്രീസീസൺ മത്സരത്തിനിറങ്ങുന്നു..