in

LOVELOVE LOLLOL OMGOMG CryCry

പണം വീശി കിടിലൻ താരങ്ങളെ കൊണ്ടുവന്നു?ലൂണയെ വെട്ടിമാറ്റി മോഹൻബഗാൻ താരങ്ങൾ..

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി പ്രി സീസൺ ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസൺ പര്യടനത്തിനു വേണ്ടി യുഎഇയിലേക്ക് പോയിട്ടുണ്ട്. യുഎഇയിലെ പ്രോ ലീഗ് ടീമുകളുമായി മൂന്നു സൗഹൃദ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ചിട്ടുള്ളത്.

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി പ്രി സീസൺ ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസൺ പര്യടനത്തിനു വേണ്ടി യുഎഇയിലേക്ക് പോയിട്ടുണ്ട്. യുഎഇയിലെ പ്രോ ലീഗ് ടീമുകളുമായി മൂന്നു സൗഹൃദ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ചിട്ടുള്ളത്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വിലയുള്ള താരങ്ങളുടെ ലിസ്റ്റ് പരിശോധിക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിന് തന്റെ ഒന്നാം സ്ഥാനം നഷ്ടമായിരിക്കുകയാണ്.

ഖത്തറിലെ ഫിഫ വേൾഡ് കപ്പിൽ ജേഴ്സിയണിഞ്ഞ മോഹൻ ബഗാന്റെ ഓസ്ട്രേലിയൻ താരമായ ജെസൺ കമ്മിങ്സനാണ് ഐഎസ്എലിലെ ഏറ്റവും വിലയേറിയ താരം, 9.2 കോടി മാർക്കറ്റ് വാല്യൂയാണ് താരത്തിനുള്ളത്. 7.2 കോടി മാർക്കറ്റ് വാല്യയുമായി മോഹൻ ബഗാന്റെ ഓസ്ട്രേലിയൻ താരമായ ദിമിത്രി പെട്രോടോസ് രണ്ടാം സ്ഥാനത്തുണ്ട്.

6.8 കോടി ഇന്ത്യൻ രൂപ മാർക്കറ്റ് വിലയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വേ താരമായ അഡ്രിയാൻ ലൂണയാണ് മൂന്നാം സ്ഥാനത്ത്. മോഹൻ ബഗാന്റെ ഹ്യൂഗോ ബൗമസ്, അർമാണ്ടോ സാദികു എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ചുരുക്കിപ്പറഞ്ഞാൽ ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ താരങ്ങളെ പണമെറിഞ്ഞ് സ്വന്തമാക്കിയത് മോഹൻ ബഗാൻ തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ ക്വമി പെപ്രാഹ് ആറാം സ്ഥാനത്തും ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റാകോസ് ഒമ്പതാം സ്ഥാനത്തുമാണുള്ളത്. കഴിഞ്ഞ സീസണുകളിലെല്ലാം ബ്ലാസ്റ്റേഴ്സ് താരമായ അഡ്രിയൻ ലൂണയായിരുന്നു ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ കളിക്കുന്ന ഏറ്റവും വിലയേറിയ താരങ്ങളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

ബ്രസീൽ സൂപ്പർ താരത്തിനെതിരെ പീഡന കേസുമായി മുൻ കാമുകി; വീഡിയോകളും ചിത്രങ്ങളും പുറത്ത് വിട്ടു…

അമ്പോ?, ബ്ലാസ്റ്റേഴ്‌സ് എതിരാളികളുടെ മാർക്കറ്റ് വാല്യൂ കണ്ടാൽ ഞെട്ടും..